Month: December 2024

ഇനി വൈകില്ല ആ പന്തുകൾ ഓസീസ് പിച്ചുകളിലും തീയുണ്ടകളാവും തിരിച്ചുവരവിനൊരുങ്ങുന്ന ഷമി

2024 രഞ്ജി ട്രോഫിയിൽ മധ്യപ്രദേശും ബം​ഗാളും തമ്മിൽ നടക്കുന്ന ഒരു മത്സരം. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ ഒരു സാധാരണ മത്സരമെന്നാണ് കരുതിയത്. പക്ഷേ മത്സരം പുരോ​ഗമിച്ചപ്പോൾ ആ മത്സരം വാർത്തകളിൽ നിറഞ്ഞു. ഒരു വർഷത്തിന്റെ ഇടവേളയിൽ മുഹമ്മദ് ഷമി കളിക്കളത്തിൽ തിരിച്ചെത്തിയിരിക്കുന്നു.…

കളര്‍കോട് വാഹനാപകടം കാര്‍ ഓടിച്ച വിദ്യാര്‍ത്ഥി ഗൗരി ശങ്കറിനെ പ്രതി ചേര്‍ത്തു

ആലപ്പുഴ കളര്‍കോട് അഞ്ചുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ കാര്‍ ഓടിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥി ഗൗരി ശങ്കറിനെ പ്രതി ചേര്‍ത്തു. കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ ഈ കാര്‍ വാടകയ്ക്ക് എടുത്തത് തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ…

ലൈംഗികാതിക്രമ കേസ് ഇടവേള ബാബുവിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: ലൈംഗികാതിക്രമ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ഇടവേള ബാബു നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് നടക്കാവ് പൊലീസ് കേസ് ഡയറി ഹൈക്കോടതിയില്‍ ഹാജരാക്കും. ജൂനിയര്‍ ആര്‍ട്ടിസ്റ്റിനോട് മോശമായി പെരുമാറിയെന്ന കേസ് റദ്ദാക്കണമെന്നാണ് ഇടവേള ബാബുവിന്റെ ഹര്‍ജിയിലെ ആവശ്യം.…

ഗൂഗിൾ സെർച്ച് ചതിച്ചു കെണിയായി സെര്‍ച്ച് ഹിസ്റ്ററി യുഎസില്‍ ഇന്ത്യന്‍ പൗരനെതിരെ കൊലപാതക കേസ്

വാഷിങ്ടണ്‍ ഡിസി: ഭാര്യയെ കാണാതായ കേസിൽ കൊലപാതകമുള്‍പ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ഇന്ത്യൻ വംശജനായ നരേഷ് ഭട്ടിനെതിരെ അമേരിക്കൻ പൊലീസ് കേസെടുത്തു. ഭാര്യയെ കാണാതായി ദിവസങ്ങള്‍ക്കുള്ളില്‍ പുനര്‍വിവാഹത്തെ കുറിച്ച് സെര്‍ച്ച് ചെയ്തതാണ് ഇന്ത്യന്‍ വംശജന് വിനയായത്. സെര്‍ച്ച് ഹിസ്റ്ററിയുടെ അടിസ്ഥാനത്തിലാണ് നരേഷ് ഭട്ട്…

ബോളിവുഡ് എൻട്രി കളറാക്കാൻ ഫഹദ് ഒരുങ്ങുന്നത് ലവ് സ്റ്റോറി ഇംതിയാസ് അലി സിനിമയിൽ നായികയായി തൃപ്തി ദിമ്രി

ജബ് വീ മെറ്റ്, തമാശ, റോക്ക്സ്റ്റാർ എന്നീ ചിത്രങ്ങളിലൂടെ സിനിമാപ്രേമികളുടെ മനം കവർന്ന സംവിധായകനാണ് ഇംതിയാസ് അലി. ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ നായകനായി എത്തുന്നത് ഫഹദ് ഫാസിൽ ആണെന്ന വാർത്ത നേരത്തെ പിങ്ക് വില്ല പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ…

ശോഭിത ഫാമിലി ഗേള്‍, വിവാഹം കഴിഞ്ഞാലും അഭിനയം തുടരും നാഗ ചൈതന്യ

തെന്നിന്ത്യൻ സിനിമാലോകം ഉറ്റുനോക്കുന്ന താരവിവാഹങ്ങളിൽ ഒന്നാണ് ശോഭിത ധൂലിപാല-നാഗ ചൈതന്യ വിവാഹം. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയിൽ വെച്ച് ഇന്ന് രാത്രി എട്ടേകാലിനാണ് ഇവരുടെ വിവാഹം. വിവാഹ ചടങ്ങുകള്‍ക്ക് മണിക്കൂറുകള്‍…