കളക്ഷനില്‍ പുതിയ റെക്കോര്‍ഡുകള്‍ തീര്‍ത്ത് ബോക്സ് ഓഫീസില്‍ ചരിത്രം സൃഷ്ടിക്കുകയാണ് ‘എമ്പുരാന്‍’. വിവാദങ്ങള്‍ പിടിമുറുക്കുമ്പോഴും ചിത്രത്തെ അനുകൂലിച്ച് രംഗത്തെത്തുന്നവര്‍ അനുദിനം വര്‍ധിക്കുകയാണ്. നടന്‍ റഹ്മാന്‍ ചിത്രം കണ്ടതിനു ശേഷം പങ്കുവച്ചിരിക്കുന്ന ഒരു കുറിപ്പ് ശ്രദ്ധേയമാകുകയാണ്.
ഗംഭീരമാണ് ചിത്രത്തിന്‍റെ സ്റ്റോറിലൈന്‍, എടുത്തുപറയേണ്ടത് പൃഥ്വിരാജ് എന്ന സംവിധായകന്‍റെ മികവാണ്. കഥയെയും കഥാപാത്രങ്ങളെയുമൊക്കെ ചേര്‍ത്ത് വിഷ്വലി ഗംഭീരവും ശക്തവുമായ ഒരു സിനിമാറ്റിക് എക്സിപീരിയന്‍സ് സൃഷ്ടിച്ചിരിക്കുകയാണ് അദ്ദേഹം എന്നാണ് റഹ്മാന്‍ കുറിച്ചിരിക്കുന്നത്.