മലയാളത്തിൽ ആദ്യമായി 100 കോടി ഷെയർ ലഭിക്കുന്ന സിനിമയായി മാറിയിരിക്കുകയാണ് എമ്പുരാൻ. നേരത്തെ മലയാളത്തിൽ നൂറ് കോടി രൂപ ഷെയർ വന്ന ഒരു സിനിമ കാണിച്ചു തരാമോ എന്ന ചോദ്യവുമായി നിർമാതാവ് സുരേഷ് കുമാർ രംഗത്തുവന്നിരുന്നു.100 കോടി ഷെയറുള്ള ഒരു പടം കാണിച്ചുതരട്ടെ. ഞാനിവിടുത്തെ ആർട്ടിസ്റ്റിനെ വെല്ലുവിളിക്കുകയാണ്.
ഞങ്ങൾ ഷെയറാണ് കൂട്ടുന്നത്. അല്ലാതെ ലോകത്തുള്ള മറ്റു കോസ്റ്റുകളല്ല കൂട്ടുന്നത്. 100 കോടി ഷെയർ ക്ലബ്ബിൽ വന്ന ഒരു പടം പറയട്ടെ. 100 കോടി ഷെയർ വന്ന പടം ഇതുവരെ ഉണ്ടായിട്ടില്ല’ എന്നായിരുന്നു സുരേഷ് കുമാറിന്റെ വാക്കുകൾ.”