മസ്കറ്റ്: മൂന്ന് ദിവസത്തെ നെതർലാൻഡ്‌സ് സന്ദർശനത്തിനായി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് തിങ്കളാഴ്ച വൈകുന്നേരം ആംസ്റ്റർഡാമിലെത്തി. റോയൽ വിമാനം നെതർലാൻഡ്‌സിന്റെ വ്യോമാതിർത്തിയിൽ പ്രവേശിച്ചപ്പോൾ, സുൽത്താന് ഊഷ്മളമായ സ്വീകരണം നൽകുന്നതിന്റെ ഭാഗമായി, റോയൽ നെതർലാൻഡ്‌സ് വ്യോമസേനയുടെ സൈനിക വിമാനങ്ങൾ വിമാനത്തിന് അകമ്പടി സേവിക്കുകയുണ്ടായി.
അതിനുശേഷം ഒമാൻ സുൽത്താൻ സഞ്ചരിച്ചിരുന്ന റോയൽ വിമാനം ആംസ്റ്റർഡാം എയർപോർട്ട് ഷിഫോളിൽ ലാൻഡ് ചെയ്തു.
രാജാവിന്റെ സൈനിക ഭവനത്തിന്റെ തലവൻ റിയർ അഡ്മിറൽ ലുഡ്ജർ ബ്രമ്മെലാർ, നെതർലാൻഡ്‌സ് വിദേശ വ്യാപാര വികസന മന്ത്രി റീനെറ്റ് ക്ലെവർ, നെതർലാൻഡ്‌സിലെ ഉയർന്ന സർക്കാർ ഉദ്യോഗസ്ഥർ, നെതർലാൻഡ്‌സിലെ ഒമാനി എംബസി അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. നെതർലാൻഡ്‌സ് രാജാവ് വില്ലെം-അലക്സാണ്ടർ ഇന്ന് സുൽത്താൻ ഹൈതം ബിൻ താരിക്കിന് ഔദ്യോഗിക സ്വീകരണം നൽകും.”