കൊച്ചി: മുതലപ്പൊഴി അഴിമുഖം മണൽകയറി അടഞ്ഞ വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി മത്സ്യതൊഴിലാളികളുടെ സംയുക്ത സമരസമിതി. നാളെ ഫിഷറീസ് വകുപ്പ് മന്ത്രിയെ കണ്ടതിന് ശേഷമാകും കോടതിയെ സമീപിക്കുക. അതേസമയം സമരം കടുപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ് മത്സ്യത്തൊഴിലാളികൾ.

വകുപ്പുതല നടപടി ഉണ്ടായില്ലെങ്കിൽ പതിനായിരക്കണക്കിന് വരുന്ന മത്സ്യത്തൊഴിലാളികൾ നഗരത്തിന്റെ പ്രധാന ഭാഗങ്ങൾ ഉപരോധിക്കുകയും സെക്രട്ടറിയേറ്റ് വളയുമെന്നും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

ഇന്ന് സിഐടിയു, ഐഎൻടിയുസി, പെരുമാതുറ – പുതുക്കുറിച്ചി താങ്ങുവല അസോസിയേഷൻ എന്നീ സംഘടനങ്ങൾ ഹാർബർ എക്സ്ക്യൂട്ടീവ് എഞ്ചീനിയറുടെ ഓഫീസ് അനിശ്ചിതകാലമായി ഉപരോധിച്ചു.

ഓഫീസിലെ ഗേറ്റ് താഴിട്ട് പൂട്ടി റീത്ത് വെച്ചാണ് ഐഎൻടിയുസി പ്രവർത്തകർ ഓഫീസ് ഉപരോധിച്ചത്.പ്രതിഷേധത്തിൽ പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. സംഘർഷം കണക്കിലെടുത്ത് പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെയാണ് വിന്യസിപ്പിച്ചിരിക്കുന്നത്.

കായൽ വെള്ളം സമീപത്തെ വീടുകളിൽ കയറുന്നത് തടയാൻ പൊഴി മുറിച്ചു വിടാനുള്ള അധികൃതരുടെ ശ്രമത്തെയും മത്സ്യത്തൊഴിലാളികൾ തടഞ്ഞിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *