Month: April 2025

പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്പ്രതിഫലം സംബന്ധിച്ച് വിശദീകരണം തേടി

കൊച്ചി: നടന്‍ പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്. മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച് വിശദീകരണം തേടി. കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്നാണ് വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ചിത്രങ്ങളില്‍ അഭിനേതാവെന്ന നിലയില്‍ പൃഥ്വിരാജ് പ്രതിഫലം വാങ്ങിയിരുന്നില്ല.…

സിനിമാ താരങ്ങൾക്ക് പെൺകുട്ടികളെ എത്തിച്ചു നൽകി

ആലപ്പുഴ: രണ്ട് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട കേസിലെ പ്രതി തസ്‌ലീമ സുല്‍ത്താനയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ. തസ്‌ലീമ ഇടപെട്ട് സിനിമാ താരങ്ങൾക്ക് പെൺകുട്ടികളെ എത്തിച്ചു നൽകിയെന്നാണ് വിവരംഒരു പ്രമുഖ താരത്തിന് മോഡലിന്റെ ചിത്രം അയച്ചു നല്‍കിയതായി പൊലീസ് കണ്ടെത്തിയതായും സൂചനയുണ്ട്.…

സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരണമെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളും താഴ്‌വരകളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും നീന്തൽ ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു

saudiarabia #rain #RainAlert

പ്രതിഫലം 23.75 കോടിയാണെന്ന് കരുതി എല്ലാ മത്സരങ്ങളിലും ടോപ് സ്കോററാവണെമന്നില്ല തുറന്നു പറഞ്ഞ് വെങ്കടേഷ് അയ്യർ

കൊല്‍ക്കത്ത: ഐപിഎല്‍ മെഗാ താരലേലത്തില്‍ കിരീടം നേടിത്തന്ന നായകന്‍ ശ്രേയസ് അയ്യരെ കൈവിട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വെങ്കടേഷ് അയ്യരെ 23.75 കോടിക്ക് നിലനിര്‍ത്തിയപ്പോള്‍ കൊല്‍ക്കത്തയുടെ കടുത്ത ആരാധകര്‍ പോലും അമ്പരന്നു. ശ്രേയസ് അയ്യര്‍ക്ക് പകരം വെങ്കടേഷ് അയ്യരാകും ഈ സീസണില്‍…

കഴിയാവുന്നതെല്ലാം ചെയ്തു ഒന്നും തെളിയിക്കാനില്ല സഹീർ ഖാനോട് രോഹിത് ശർമ

ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസും ലഖ്നൗ സൂപ്പർ ജയൻ്റ്സുമാണ് നേർക്കുനേർ വരുന്നത്. ഇതിന് മുമ്പായി ലഖ്നൗ മെന്റർ സഹീർ ഖാനും മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമയും തമ്മിലുള്ള രസകരമായ സംഭാഷണമാണ് സമൂഹമാധ്യമങ്ങളിൽ തരം​ഗമാകുന്നത്. ആറ് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ…

നടന്‍ രവികുമാര്‍ അന്തരിച്ചു സംസ്കാരം നാളെ

എഴുപതുകളിലും എണ്‍പതുകളിലും മലയാള സിനിമയിലെ പ്രണയനായകനായി നിറഞ്ഞുനിന്ന നടന്‍ രവികുമാര്‍(71) അന്തരിച്ചു. അര്‍ബുദ രോഗബാധിതനായിരുന്ന അദ്ദേഹത്തെ അസ്വസ്ഥതകള്‍ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നൂറ്റിയന്‍പതിലേറെ സിനിമകളിലും സീരിയലുകളിലും അഭിനയിച്ചു. അവളുടെ രാവുകള്‍ തച്ചോളി അമ്പു, ആ നിമിഷം,…

നിലമ്പൂരില്‍ ബിജെപി ഷോണിനെ ഇറക്കിയേക്കും ലക്ഷ്യം ക്രൈസ്തവ വോട്ടുകള്‍

നിലമ്പൂര്‍: നിലമ്പൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി ഷോണ്‍ ജോര്‍ജിനെ മത്സരിപ്പിച്ചേക്കും. ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യം വെച്ചാണ് ഷോണിന്റെ പേരിന് മുന്‍തൂക്കം നല്‍കുന്നത്. മണ്ഡലത്തില്‍ നിന്നുള്ള ക്രൈസ്തവ നേതാവിനെയും പരിഗണിച്ചേക്കും. വഖഫ് ബില്ലിന്റേയും മുനമ്പത്തേയും സാഹചര്യം പരിഗണിച്ചാണ് ബിജെപി നീക്കം.നിലമ്പൂര്‍ മണ്ഡലത്തില്‍ 20…

ആക്രമണങ്ങളെ ചെറുത്തു തോൽപ്പിക്കാൻ ഭരണം കൈയ്യാളുന്നവർക്ക് കഴിവ് ആവശ്യമെന്ന് മുന്നറിപ്പുമായി ഇന്ത്യൻ ലാറ്റിൻ കാത്തലിക് കൗൺസിൽ

ഇന്ത്യയിൽ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്ക് നേരെയുണ്ടാകുന്ന തുടർച്ചയായ ആക്രമണങ്ങളെ ചെറുക്കുവാൻ ഭരണ കൈയ്യാളുന്നവർക്ക് കഴിവ് വേണമെന്ന് ഇന്ത്യൻ ലാറ്റിൻ കാത്തലിക് കൗൺസിൽ ആവശ്യപ്പെട്ടു. ജബൽപൂരിൽ ക്രിസ്ത്യൻ തീർത്ഥാടകരയും വൈദികരയും ആക്രമിച്ചത് ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്ര്യത്തിനെതിരെ വി എച്ച് പി നടത്തുന്ന കടന്നുകയറ്റമാണ്. ഇത്തരം…