ഇന്ത്യയിൽ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്ക് നേരെയുണ്ടാകുന്ന തുടർച്ചയായ ആക്രമണങ്ങളെ ചെറുക്കുവാൻ ഭരണ കൈയ്യാളുന്നവർക്ക് കഴിവ് വേണമെന്ന് ഇന്ത്യൻ ലാറ്റിൻ കാത്തലിക് കൗൺസിൽ ആവശ്യപ്പെട്ടു. ജബൽപൂരിൽ ക്രിസ്ത്യൻ തീർത്ഥാടകരയും വൈദികരയും ആക്രമിച്ചത് ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്ര്യത്തിനെതിരെ വി എച്ച് പി നടത്തുന്ന കടന്നുകയറ്റമാണ്.
ഇത്തരം സംഭവങ്ങൾ ഇന്ത്യ ഭരിക്കുന്ന ബിജെപി സർക്കാറിൻ്റെ പ്രതിഛായയ്ക്ക് മങ്ങലേ ൽപ്പിക്കാനെ ഉപകരിക്കു. കേരളത്തിൽ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വോട്ട് തേടുകയും ജയിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ ഇതരം സംഭവങ്ങൾ ബിജെപി രാഷ്ടീയ തിരിച്ചടിയുണ്ടാക്കുംമെന്ന് യോഗം വിലയിരുത്തി.
കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഐഎൽസി സി ചെയർമാൻ സുനിൽ ജേക്കബ്ബ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കേണൽ ആൻ്റെണി , ജനറൽ സെക്രട്ടറി ജാക്സൺ ആറാട്ടുകുളം, അഗസ്റ്റിൻ ചാക്കോ, ജോഷി പള്ളിപ്പറമ്പിൽ, ഇഗ്നേഷ്യസ് അത്തിപ്പൊഴിൽ, ‘ജോബിൻ എബ്രഹാം, അബി , ജോസ് കുഞ്ഞ് ജെറാൾഡ് തുടങ്ങിയവർ പ്രസംഗിച്ചു.
