എഴുപതുകളിലും എണ്‍പതുകളിലും മലയാള സിനിമയിലെ പ്രണയനായകനായി നിറഞ്ഞുനിന്ന നടന്‍ രവികുമാര്‍(71) അന്തരിച്ചു. അര്‍ബുദ രോഗബാധിതനായിരുന്ന അദ്ദേഹത്തെ അസ്വസ്ഥതകള്‍ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

നൂറ്റിയന്‍പതിലേറെ സിനിമകളിലും സീരിയലുകളിലും അഭിനയിച്ചു. അവളുടെ രാവുകള്‍ തച്ചോളി അമ്പു, ആ നിമിഷം, സര്‍പ്പം, സൈന്യം തുടങ്ങിയവയാണ് ശ്രദ്ധേയം.

ഐ.വി.ശശിയുടെ ഒട്ടുമിക്ക സിനിമകളിലും അഭിനയിച്ചു. ഭൗതികശരീരം ഇന്ന് ചെന്നൈയിലെ വീട്ടിലെത്തിക്കും. സംസ്കാരം നാളെ.

Leave a Reply

Your email address will not be published. Required fields are marked *