ഇംഗ്ലണ്ട് ഓപ്പണറായ ബെന്‍ ഡക്കറ്റിനെയും ഇന്ത്യയുടെ യശസ്വി ജയ്സ്വാളിനെയുമാണ് വിസ്ഡന്‍ ലോക ടെസ്റ്റ് ഇലവന്‍റെ ഓപ്പണര്‍മാരായി തെരഞ്ഞെടുത്തത്. ഡക്കറ്റും ജയ്സ്വാളും ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയിരുന്നു.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ജയ്സ്വാള്‍ 87 റണ്‍സെടുക്കുകയും ചെയ്തു.നാലാം നമ്പറില്‍ ഇംഗ്ലണ്ട് താരം ജോ റൂട്ടും അഞ്ചാം നമ്പറില്‍ ഹാരി ബ്രൂക്കും എത്തുമ്പോള്‍ ഇന്ത്യയുടെ റിഷഭ് പന്താണ് ലോക ടെസ്റ്റ് ഇലവനിലെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍. ഇംഗ്ലണ്ടിനെതിരായ ലീഡ്സ് ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടിയ പന്ത് റെക്കോര്‍ഡിട്ടിരുന്നു.