ഇറാനിലെ ഫാർസ് പ്രവിശ്യയിൽ 4.3 തീവ്രതയുള്ള ഭൂചലനം ഉണ്ടായി. ഭൂനിരപ്പിൽ നിന്നും 10 കിലോമീറ്റർ താഴ്ചയിലാണ് പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. മേഖലയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെയുണ്ടായ ചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
മധ്യപൂർവേഷ്യയിൽ യുദ്ധം കടുക്കുന്നു. സൗദിയിലെയും ബഹ്റൈനിലെയും യുഎസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ പ്രത്യാക്രമണം നടത്തി. ഇറാന്റെ ഭാഗത്തുനിന്നുള്ള ഭീഷണി തടയാനാണ് ആദ്യനീക്കം നടത്തിയതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക് റൂബിയോ വ്യക്തമാക്കി.
ഇറാൻ സൈന്യം ദുർബലമായെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. മധ്യപൂർവേഷ്യൻ സംഘർഷം അതീവ ഗുരുതരമായി തുടരുകയാണ്.
റുപടിയായി ടെഹ്റാനിലും ബെയ്റൂട്ടിലും
ഇസ്രയേൽ ശക്തമായ ആക്രമണം അഴിച്ചുവിട്ടു.
ഇറാന്റെ വ്യോമതാവളങ്ങളും കമാൻഡ് സെന്ററുകളും തകർത്തതായി അമേരിക്ക അവകാശപ്പെടുമ്പോൾ, കരസേനയെ ഇറക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.ഇസ്രയേൽ ആക്രമണം തുടർന്നാൽ അമേരിക്കയെ നേരിട്ട് ലക്ഷ്യമിടുമെന്ന നിലപാടിലാണ് ഇറാൻ.
ഇറാന്റെ ഭാഗത്തുനിന്നുള്ള ഭീഷണി തടയാനാണ് ആദ്യനീക്കം നടത്തിയതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക് റൂബിയോ വ്യക്തമാക്കി. ഇറാൻ സൈന്യം ദുർബലമായെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. മധ്യപൂർവേഷ്യൻ സംഘർഷം അതീവ ഗുരുതരമായി തുടരുകയാണ്.
