മകന് ഇത്രയും പൈസയുണ്ടായിട്ടും അമ്മ എന്തിന് തൊഴിലുറപ്പിന് പോകുന്നു എന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നതായി അഖില്‍ മാരാര്‍ പറയുന്നു. ഇതിന് മറുപടി പറയുന്നത് അമ്മയാണ്. ‘എന്റെ എന്ത് ആവശ്യങ്ങളും നിറവേറ്റി തരുന്നത് മോനാണ്.
തൊഴിലുറപ്പിന് പോകുന്നത് മനസിന്റെ സന്തോഷം. കൂട്ടുകാരുമായി സമയം ചെലവഴിക്കാനാണ് തൊഴിലുറപ്പിന് പോകുന്നത്. വര്‍ഷങ്ങളായി ഞങ്ങളെ നോക്കുന്നത് മകനാണ്. തൊഴിലുറപ്പിന് പോയല്ല ജീവിക്കുന്നത്.
മാനസിക ഉല്ലാസത്തിനാണ് തൊഴിലുറപ്പിന് പോകുന്നത്’ എന്നിങ്ങനെയാണ് അമ്മയുടെ വാക്കുകള്‍.അമ്മ തൊഴിലുറപ്പിന് പോയി ജീവിക്കുന്നത് പണത്തിനു വേണ്ടിയല്ല, കൂട്ടുകാരുടെ കൂടെ അവരിൽ ഒരാളായി സ്വന്തമായി അധ്വാനിച്ചു ജീവിക്കുന്ന സന്തോഷത്തിന് വേണ്ടി. എനിക്കും അത് അഭിമാനം തന്നെയാണ്.