നിവിൻ പോളി നായകനായി ഗിരീഷ് എഡി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. മമിത ബൈജുവാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.ബത്ലഹേം കുടുംബ യൂണിറ്റ് എന്നാണ് ചിത്രത്തിന്റെ പേര്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ശ്യാം പുഷ്കർ, ദിലീഷ് പോത്തൻ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.
ഗിരീഷ് എഡി ചിത്രത്തിന്റെ പ്രഖ്യാപനത്തിൽ ആരാധകർ ആവേശത്തിലാണ്. ആ പഴയ നിവിൻ പോളിയെ കാണമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.