അകാലത്തിൽ വിടപറഞ്ഞ ഡിയാഗോ ജോട്ടയുടെ കരാറിൽ ശേഷിക്കുന്ന കാലത്തെ ശമ്പളം കുടുംബത്തിന് നൽകുമെന്ന് പ്രഖ്യാപിച്ച് ലിവർപൂൾ ക്ലബ്. ജോട്ടയുടെ കുട്ടികളുടെ പഠനച്ചെലവും ക്ലബ് ഏറ്റെടുക്കുമെന്ന് ലിവർപൂൾ പ്രസ്താവനയിൽ പറഞ്ഞു.

28-ാം വയസിലാണ് താരത്തിന്റെ അന്ത്യം. വടക്കുപടിഞ്ഞാറൻ സ്പെയിനിലെ സമോറയിലാണ് അപകടം നടന്നതെന്നാണ് റിപ്പോർട്ട്. കാറിൽ ഉണ്ടായിരുന്ന ജോട്ടയുടെ സഹോദനും ഫുട്ബോൾ താരവുമായ ആന്ദ്രെ സിൽവയും (26) അപകടത്തിൽ മരണപ്പെട്ടു.

ജൂൺ 22നാണ് ജോട്ടയുടെ വിവാഹം നടന്നത്. ദീർഘകാലം ജോട്ടയുടെ പങ്കാളിയായിരുന്ന റൂത്ത് കാർഡോസോയെയാണ് താരം വിവാഹം ചെയ്തത്.ഇരുവർക്കും മൂന്നു കുട്ടികളുമുണ്ട്. ജൂൺ ഒമ്പതിന് യുവേഫ നേഷൻസ് ലീ​ഗ് കിരീടം പോർച്ചു​ഗൽ നേടുമ്പോൾ ജോട്ടോയും ടീമിൽ അം​ഗമായിരുന്നു. കഴിഞ്ഞ ഫുട്ബോൾ സീസണിൽ ലിവർപൂളിനൊപ്പം ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് കിരീടത്തിലും ജോട്ട മുത്തമിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *