മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ പ്രിയതാരവുമായ ചിന്നത്തല സുരേഷ് റെയ്‌ന അഭിനയത്തിലേക്ക് കടക്കുന്നു. സംവിധായകൻ ലോഗൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലൂടെ നടനായി അരങ്ങേറ്റം കുറിക്കാൻ തയ്യാറെടുക്കുകയാണ് സുരേഷ് റെയ്‌ന.
ക്രിക്കറ്റിനെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.സിനിമയുടെ പേരോ അഭിനേതാക്കളുടെ വിവരമോ ഒന്നും തന്നെ പങ്കുവെച്ചിട്ടില്ല. താൽക്കാലികമായി പ്രൊഡക്ഷൻ നമ്പർ വൺ എന്നാണ് പേരിട്ടിരിക്കുന്നത്.
ചിത്രം നിർമ്മിക്കുന്നത് ഡ്രീം നൈറ്റ് സ്റ്റോറീസ് എന്ന പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ നിർമ്മാതാവ് ശരവണ കുമാറാണ്.