ജൂലൈ അഞ്ചിന് പുലർച്ചെ 4.15ന് വിനാശകരമായ സൂനാമി വരുമെന്നായിരുന്നു ഇവരുടെ പ്രവചനം. ഇവർ മുമ്ബ് പ്രവചിച്ച പല കാര്യങ്ങളും നടന്നിട്ടുണ്ടെന്ന പ്രചാരണം ശക്തമായതോടെ നിരവധി പേരാണ് ആശങ്കയിലായത്. പ്രതീക്ഷിക്കുന്നതിനുമപ്പുറമുള്ള നാശനഷ്ടങ്ങളുണ്ടാകുമെന്നും ഇവർ വെളിപ്പെടുത്തിയിരുന്നു.
രണ്ടാഴ്ചയ്ക്കിടെ ആയിരത്തിലധികം ഭൂകമ്ബമാണ് ജപ്പാനിൽ ഉണ്ടായത്. ഏറ്റവും കൂടുതൽ ഭൂചലനങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത് ജൂൺ 23 നാണ്. 183 ഭൂചലങ്ങളാണ് അന്നേദിവസം ദ്വീപിൽ രേഖപ്പെടുത്തിയത്.
ജൂൺ 26- 27 ദിവസങ്ങളിൽ ഈ ഭൂചലനങ്ങളുടെ എണ്ണം 15- 16 ആയി കുറയുകയും ചെയതു. പിന്നാലെ ജൂൺ 29ന് 98 ഭൂചലനങ്ങളും ജൂൺ 30 ന് 62 ഭൂചലനങ്ങളും രേഖപ്പെടുത്തുകയുണ്ടായി.