തെഹ്‌റാന്‍: ഇസ്രയേല്‍ തന്നെ വധിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. ഒരു യോഗത്തിനിടയില്‍ ബോംബാക്രമണത്തിലൂടെ കൊലപ്പെടുത്താനായിരുന്നു ഇസ്രയേലിന്റെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.ഇസ്രയേല്‍ വധിക്കാന്‍ ശ്രമിച്ചുവെന്ന് വിശ്വസിക്കുന്നുണ്ടോയെന്ന കാള്‍സണിന്റെ ചോദ്യത്തിനായിരുന്നു പെസഷ്‌കിയാന്റെ മറുപടി.
ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തിന് ശേഷം ആദ്യമായി നല്‍കിയ അഭിമുഖത്തിലാണ് പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍.എന്റെ വധശ്രമത്തിന് പിന്നില്‍ അമേരിക്കയല്ല. അത് ഇസ്രയേലാണ്. ഞാനൊരു യോഗത്തില്‍ പങ്കെടുത്തപ്പോള്‍ ആ സ്ഥലത്ത് അവര്‍ ബോംബാക്രമണം നടത്താന്‍ ശ്രമിച്ചു’, അദ്ദേഹം പറഞ്ഞു.
എന്നാല്‍ 12 ദിവസം നീണ്ടുനിന്ന ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിലാണോ വധശ്രമമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.അമേരിക്കയുമായുള്ള വിശ്വാസം പുനസ്ഥാപിക്കാന്‍ കഴിയുമെങ്കില്‍ ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ തന്റെ രാജ്യത്തിന് ഒരു പ്രശ്‌നവുമില്ലെന്ന് പെസെഷ്‌കിയാന്‍ കൂട്ടിച്ചേര്‍ത്തു. ‘ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഒരു പ്രശ്‌നവുമില്ല.