ശ്രീനഗർ: ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന പകൽ താപനിലയാണ് ജൂലൈ അഞ്ചിന് കാശ്മീരിൽ രേഖപ്പെടുത്തിയത്. 37.5 ഡിഗ്രി സെൽഷ്യസ് ആണ് ശനിയാഴ്ച രേഖപ്പെടുത്തിയ താപനില. അഞ്ചു പതിറ്റാണ്ടിനിടയിലെ ഏറ്റവും ചൂടിയേറിയ ജൂൺമാസമാണ് കാശ്മീരിൽ ഇപ്പോൾ കടന്നുപോയത്.
പകൽ താപനില 32 നും 33 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരുന്നു. സാധാരണ യെക്കാൾ മൂന്ന് ഡിഗ്രി കൂടുതലാണിത്. മുൻകാലങ്ങളിൽ ചൂട് 30 ഡിഗ്രിയിൽ കൂടുതൽ ഉയരുമ്പോൾ കാശ്മീരിൽ മഴ ലഭിക്കുമായിരുന്നു എന്നാൽ നിലവിൽ ഇതിനുപകരം ചൂടെറിയ ദിവസങ്ങളാണ് അനുഭവപ്പെടുന്നത്.