ചെങ്ങന്നൂര്‍ ഭാസ്‌കര കാരണവര്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ഷെറിന്‍ ജയില്‍ മോചിതയാകും. ഷെറിനെ മോചിപ്പിക്കണമെന്ന മന്ത്രിസഭാ ശിപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു. ആദ്യഘട്ടത്തില്‍ ഷെറിനെ മോചിപ്പിക്കണമെന്ന ശിപാര്‍ശ ഗവര്‍ണര്‍ തിരിച്ചയച്ചിരുന്നു.
മാനുഷിക പരിഗണനയും സ്ത്രീയെന്ന പരിഗണനയും കണക്കിലെടുത്താണ് മോചനത്തിന് അംഗീകാരം നല്‍കിയതെന്നാണ് രാജ്ഭവന്റെ വിശദീകരണം. മോചന ഉത്തരവ് പുറത്തിറങ്ങുന്നതോടെ ഷെറിന് ജയില്‍ മോചിതയാകാന്‍ സാധിക്കും.
ജനുവരി 28ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഷെറിന്‍ കാരണവര്‍ അടക്കം 11 തടവുകാരെ മോചിപ്പിക്കണമെന്ന ശിപാര്‍ശ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അന്ന് ഗവര്‍ണര്‍ പട്ടിക തിരിച്ചയച്ചു. വിശദമായ പെര്‍ഫോമ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഗവര്‍ണറുടെ നടപടി.