ഇന്ന് ലോക ജനസംഖ്യാ ദിനം. 1987 ജൂലൈ 11നാണ് ലോക ജനസംഖ്യ 500 കോടിയിലെത്തിയത്. അടുത്ത 50 വര്ഷം കൊണ്ട് ജനസംഖ്യ 1100 കോടിയിലെത്തുമെന്ന് വിദഗ്ധർ പറയുന്നു. ‘ലിംഗ സമത്വത്തിന്റെ ശക്തി ഉയർത്തിക്കാട്ടുക, ലോകത്തിന്റെ അനന്തമായ സാധ്യതകൾ തുറക്കുന്നതിന് സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശബ്ദം ഉയർത്തുക എന്നതാണ് ഈ വർഷത്തെ ജനസംഖ്യ ദിന സന്ദേശം.

ലിംഗ അസമത്വം, സാമ്പത്തിക പ്രതിസന്ധികൾ, ദാരിദ്ര്യം തുടങ്ങിയ വിവിധ വെല്ലുവിളികളെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ജനസംഖ്യാദിനം ആചരിക്കുന്നത്. ജനങ്ങളുടെ ജീവിത പുരോഗതിക്കായി സജീവമായി പരിശ്രമിക്കാനും നല്ല മാറ്റങ്ങൾ സൃഷ്ടിക്കാനുമുള്ള ഒരു ഓർമ്മപ്പെടുത്തലാണ് ഈ ദിനം.

എല്ലാവർക്കും തുല്യ അവസരങ്ങളും പരിധിയില്ലാത്ത സാധ്യതകളും ഉള്ള ഒരു ഭാവി സൃഷ്ടിക്കുക എന്ന കാഴ്ചപ്പാടോടെയാണ് ഐക്യരാഷ്ട്രസഭ ലോക ജനസംഖ്യാ ദിനം ആഘോഷിക്കുന്നത്.

മൂന്ന് പതിറ്റാണ്ടിലേറെയായി ആചരിക്കുന്ന ലോക ജനസംഖ്യാ ദിനത്തിന്റെ പ്രാഥമിക ലക്ഷ്യം ജനസംഖ്യാ നിയന്ത്രണ നടപടികളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ്.

ജനസംഖ്യാ വർദ്ധനയും പരിസ്ഥിതിയിൽ അതിന്റെ ആഘാതവും ഉയർത്തുന്ന വെല്ലുവിളികളിലേക്ക് ശ്രദ്ധ ആകർഷിക്കുന്നതിനുള്ള ഒരു വേദിയായും ഈ ദിവസം ആചരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *