മീനാക്ഷി ജനിച്ചതിന് ശേഷം, അവളുടെ വളർച്ചയുടെ ഒരുപാട് കാലം ഞാൻ മിസ്സ് ചെയ്തിരുന്നു. കാരണം, ആ സമയത്ത് എന്റെ സിനിമകൾ ഭയങ്കര ഹിറ്റുകൾ ആയിരുന്നു, ഞാൻ തുടർച്ചയായി ഓരോ സിനിമയുടെയും പിറകെ പോവുകയായിരുന്നു.
അപ്പോൾ ശെരിക്കും പറഞ്ഞാൽ മീനൂട്ടിയുടെ ആ പ്രായം എനിക്ക് ആസ്വദിക്കാൻ പറ്റിയിട്ടില്ല.ആ രണ്ടു-മൂന്ന് വയസ്സ് എന്ന് പറയുന്ന സമയം ശെരിക്കും നഷ്ടം തന്നെയാണ്’, അമ്മ മഞ്ജു വാര്യർ വളർത്തിയ മകളെക്കുറിച്ച് ദിലീപ് ഓർത്തെടുത്തു.
മീനാക്ഷി വളരെ സൈലന്റ് ആയ, എല്ലാവരും പറയുന്നത് കേട്ട് നിൽക്കുന്ന കുട്ടിയാണെന്നും, മഹാലക്ഷ്മി വളരെയധികം സംസാരിക്കുന്ന കൂട്ടത്തിലാണെന്നും നടൻ കൂട്ടിച്ചേർത്തു.