മുൻ പങ്കാളിയായ ഡോ. എലിസബത്ത് ഉദയന്റെ ആരോപണത്തിനു മറുപടിയുമായി നടൻ ബാല. താൻ ആരെയും റേപ്പ് ചെയ്തിട്ടില്ലെന്നും ദയവു ചെയ്ത് കോകിലയെയും തന്റെ കുടുംബത്തെയും വെറുതെ വിടണമെന്നും ബാല പറയുന്നു.പക്ഷേ പറയേണ്ടത് പറയണം. ഇത്രയും വർഷം ഞാൻ നിങ്ങളെ എല്ലാവരെയും സ്നേഹിച്ചു.
ഇപ്പോഴും സ്നേഹിക്കുന്നുണ്ട്. എന്നിട്ടും എന്നെക്കുറിച്ച് പല തെറ്റിദ്ധാരണകളും ആളുകൾ ഉണ്ടാക്കുന്നു. മനസ്സു നിറയെ വേദനയാണ്. ലിവർ മാറ്റിവച്ച ആളാണ് ഞാൻ, കഴിഞ്ഞ ആഴ്ചയും അമൃത ആശുപത്രിയിലുണ്ടായിരുന്നു.എനിക്ക് ഇതുവരെ കിട്ടാത്തൊരു കുടുംബജീവിതം 41ാം വയസ്സിൽ ലഭിച്ചു.
എന്റെ ഭാര്യ കോകിലയെ ഞാൻ നന്നായി നോക്കുന്നുണ്ട്. പക്ഷേ എന്തിനാണ് ആ ജീവിതത്തെ ബുദ്ധിമുട്ടിപ്പിക്കുന്നത്. എന്തുകൊണ്ടാണ് എല്ലാവരും, എല്ലാവരുമെന്ന് ഞാൻ പറയില്ല. ആരെക്കുറിച്ചാണ് പറയുന്നതെന്ന് നിങ്ങൾക്കറിയാം.ദയവു ചെയ്ത് ഞങ്ങളെ രണ്ടുപേരെയും വിട്ടേക്കുക: