കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയെ കത്തിച്ച മോഹൻലാൽ അഭിനയിച്ച ഒരു പരസ്യം വന്നു. പ്രകാശ് വർമയുടെ സംവിധാനത്തിൽ നിർവാണ ഫിലിംസ് നിർമിച്ച വിൻസ്മേര ജുവൽസിന്റെ ഒരു ആഡ്. ഇതിൽ ഇപ്പോൾ എന്താണ് ഇത്ര ആഘോഷിക്കൻ ഉള്ളത് എന്ന് തോന്നുമെങ്കിലും കൊണ്ടെന്റിലാണ് കാര്യം.
മോഹൻലാലിന്റെ സ്ത്രൈണ ഭാവം. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ മോഹൻലാലിനെ വാനോളം പുകഴ്ത്തുകയാണ് ആരാധകർ. എല്ലാ കോണിൽ നിന്നും മോഹൻലാലിന്റെ അഭിനയത്തിന് പ്രശംസകൾ നിറയുകയാണ്.
ഇനിയും വായിച്ചു തീരാൻ ഒരുപാട് പേജുകൾ ബാക്കിയുള്ള നടൻമോഹൻലാൽ എന്ന നടൻ യാഥാസ്ഥിതിക ചിന്തകളുടെ അതിർവരമ്പുകളെല്ലാം ഭേദിച്ച് കൊണ്ട് തന്നിലെ സ്ത്രൈണതയെ മനോഹരമായി ആഘോഷിച്ചുകൊണ്ട് ഒരു പരസ്യ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടതിലുള്ള സന്തോഷം പങ്കുവയ്ക്കുകയാണ് മോഹൻലാൽ ഫാൻസ് ഗ്രൂപ്പ്.
ആ സങ്കല്പത്തെ അതിന്റെ ശരിയായ അർത്ഥത്തിലും ഭംഗിയിലും ബഹുമാനത്തോടെയും മനസ്സിലാക്കാനും സ്വാംശീകരിക്കാനും സാധിച്ചാൽ തന്നെ ഒരു പരിധിവരെയുള്ള ലിംഗ അസമത്വങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വ്യക്തിപരമായ ഒരു refinement നമ്മുടെ ചിന്തകളിലും കാഴ്ചപ്പാടിലും വരെ കൊണ്ട് വരാൻ സാധിക്കുമെന്ന് കരുതുന്നു