ധാക്ക: ബംഗ്ലാദേശിൽ വ്യോമസേനയുടെ യുദ്ധവിമാനം അപകടത്തിൽപ്പെട്ടു. പരിശീലന വിമാനമാണ് തകർന്നത്. വിമാനം ധാക്കയിലുള്ള ഒരു സ്കൂളിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ ഒരാൾ മരിക്കുകയും നൂറോളം വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്തു.
ബംഗ്ലാദേശ് വ്യോമസേനയുടെ ചൈനീസ് നിർമിത എഫ്-7 യുദ്ധവിമാനമാണ് തകർന്നുവീണത്.ആംബുലൻസുകൾ ലഭ്യമല്ലാത്തതിനാൽ വാനുകളിലും ഓട്ടേറിക്ഷകളിലുമായാണ് കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്.
അഗ്നിരക്ഷാസേന സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിവരികയാണ്.പരിക്കേറ്റ വിദ്യാർത്ഥികളെ സൈനികരാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ആംബുലൻസുകൾ ലഭ്യമല്ലാത്തതിനാൽ വാനുകളിലും ഓട്ടേറിക്ഷകളിലുമായാണ് കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്.
അഗ്നിരക്ഷാസേന സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിവരികയാണ്.മൂന്ന് നിലകളുള്ള സ്കൂൾ കെട്ടിടത്തിന്റെ മുൻവശത്താണ് വിമാനം തകർന്നുവീണത്. നിരവധി വിദ്യാർത്ഥികൾ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ മരണസംഖ്യ വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം.
വിമാനം അപകടത്തിൽപെടാനുള്ള കാരണം വ്യക്തമല്ല. അന്വേഷണം നടന്നുവരികയാണ്