ഓസ്ട്രേലിയയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലും തോൽവി വഴങ്ങിയിരിക്കുകയാണ് വെസ്റ്റ് ഇൻഡീസ്. പരമ്പരയിലെ ഒന്നാം മത്സരത്തിൽ മൂന്ന് വിക്കറ്റിനാണ് ഓസീസ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തുബാറ്റിങ്ങിൽ ഓസ്‌ട്രേലിയ 18.5 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്താണ് വിജയം സ്വന്തമാക്കിയത്.

അരങ്ങേറ്റ മത്സരം തന്നെ അര്‍ധ സെഞ്ച്വറിയോടെ അവിസ്മരണീയമാക്കി ഓവന്‍. ഗ്രീന്‍ 26 പന്തില്‍ 5 സിക്‌സും 2 ഫോറും സഹിതം 51 റണ്‍സും കണ്ടെത്തിയപ്പോൾ‌ 27 പന്തില്‍ 6 സിക്‌സുകള്‍ സഹിതം 50 റണ്‍സെടുത്താണ് ഓവന്‍ തിളങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *