ന്യൂ ഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ അപ്രതീക്ഷിത രാജിക്ക് കാരണം രാജ്യസഭാ കക്ഷി നേതാവും കേന്ദമന്ത്രിയുമായ ജെ പി നദ്ദയും കിരൺ റിജിജുവും എന്ന് റിപ്പോർട്ട്.
ഉപരാഷ്ട്രപതി അധ്യക്ഷത വഹിച്ച ബിസിനസ് അഫയേഴ്‌സ് കമ്മിറ്റി യോഗത്തിൽ ഇരുവരും പങ്കെടുക്കില്ല എന്നത് മുൻകൂട്ടി അറിയിക്കാത്തതാണ് ധൻകറിന്റെ രാജിക്ക് കാരണമെന്നാണ്റിപ്പോർട്ട് ചെയ്യുന്നത്.
രണ്ട് യോഗങ്ങളാണ് ബിസിനസ് അഫയേഴ്‌സ് കമ്മിറ്റിയുടേതായി ഉണ്ടായിരുന്നത്. ഇതിൽ ആദ്യത്തെ യോഗത്തിൽ നദ്ദയും റിജിജുവും പങ്കെടുത്തിരുന്നു.
ഉച്ചയ്ക്ക് ശേഷമുണ്ടായിരുന്ന രണ്ടാമത്തെ യോഗത്തിൽ എന്നാൽ ഇരുവരും പങ്കെടുത്തിരുന്നില്ല. രാജ്യസഭാ ചെയർമാൻ എന്ന നിലയിൽ ജഗ്ദീപ് ധൻകർ വിളിച്ച യോഗമായതിനാൽ, ഇരുവരും ഉപരാഷ്ട്രപതിയെ വരില്ല എന്ന് അറിയിച്ചിരുന്നുമില്ല.
തുടർന്ന് കേന്ദ്രസർക്കാരിനെ പ്രതിനിധീകരിച്ച് യോഗത്തിനെത്തിയ കേന്ദ്രമന്ത്രി എൽ മുരുകൻ യോഗം മാറ്റിവെക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ധൻകറിന്റെ രാജി പ്രഖ്യാപനമെത്തിയത്.