ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി ജഗദീപ് ധൻഖഡിനെ രാജിവയ്പ്പിച്ചത് എന്തിനെന്ന് അറിയണമെന്ന് രാജ്യസഭയിലെ സിപിഐ സഭാകക്ഷി നേതാവ് പി. സന്തോഷ്‌ കുമാർ.

കർഷക സമരം നടക്കുമ്പോൾ കർഷക പുത്രൻ എന്നൊക്കെ പറഞ്ഞാണ് ഉപരാഷ്ട്രപതി പദത്തിലേക്ക് ധൻഖഡിനെ മോദി ഉയർത്തി കാട്ടിയത്. ആവശ്യം കഴിഞ്ഞപ്പോൾ കറിവേപ്പിലയാക്കി.

ബിജെപിയിലേക്ക് ചാടാൻ നിൽക്കുന്നവർക്ക് ധൻഖഡിന്റെ അനുഭവം പാഠമാണെന്ന് സന്തോഷ്‌ കുമാർ പറഞ്ഞു.രാജ്യത്തെ ഭരണഘടനാപരമായ രണ്ടാമത്തെ ഏറ്റവും വലിയ പദവിയാണ് ഉപരാഷ്ട്രപതിയുടേത്.ഏതാനും മണിക്കൂറുകൾ കൊണ്ട് ആ പദവി രാജിവെച്ച് ഒഴിയുകയാണ്.രാജിവെച്ചു എന്നല്ല,രാജിവെപ്പിച്ചു എന്നാണ് ഞങ്ങള്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *