മുംബൈ: 2006ലെ മുംബൈ സ്ഫോടന പരമ്പരക്കേസിലെ മുംബൈ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്‌തു.
12 പ്രതികളെ കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി വിധിയാണ് സുപ്രീം കോടതി സ്റ്റേ ചെയ്‌തത്. എന്നാൽ പ്രതികൾ ജയിലിലേക്ക് മടങ്ങേണ്ടെന്നും സുപ്രീംകോടതി ഉത്തരവിട്ടു.2006 ജൂലായ് 11നാണ് മുംബൈയിലെ തിരക്കേറിയ 7 സബർബൻ ട്രെയിനുകളിൽ ബോംബ് സ്‌ഫോടനം നടന്നത്.
സംഭവത്തിൽ 189 പേർ കൊല്ലപ്പെടുകയും 824 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നീണ്ട നാളത്തെ അന്വേഷണങ്ങൾക്ക് ഒടുവിൽ 2015ൽ കേസിൽ പ്രതികളായ 12 പേരെ പ്രത്യേക അന്വേഷണ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിച്ചിരുന്നു. 5 പേർക്ക് വധശിക്ഷയും ബാക്കിയുള്ളവർക്ക് ജീവപരന്ത്യം ശിക്ഷയുമായിരുന്നു കോടതി വിധിച്ചത്.