പ്രായം തളർത്താത്ത വെടിക്കെട്ട് വീര്യവുമായി ദക്ഷിണാഫ്രിക്കൻ മുൻ താരം എ ബി ഡിവില്ലിയേഴ്സ്. വേൾഡ് ചാംപ്യൻസ് ഓഫ് ലെജൻഡ്സ് ക്രിക്കറ്റ് ടൂർണമെന്റിൽ 41 പന്തിലാണ് 41കാരനായ ഡിവില്ലിയേഴ്സ് സെഞ്ച്വറി നേട്ടം പൂർത്തിയാക്കിയത്. ഇംഗ്ലണ്ട് ചാംപ്യൻസിനെതിരായ മത്സരത്തിലായിരുന്നു ഡിവില്ലിയേഴ്സ് തന്റെ പ്രഹരശേഷി വീണ്ടും പുറത്തെടുത്തത്.
വിജയലക്ഷ്യമായ 153 റൺസിൽ 116 റൺസും ഡിവില്ലിയേഴ്സിന്റെ ബാറ്റിൽ നിന്നാണ് പിറന്നത്. 51 പന്തിൽ 15 ഫോറും ഏഴ് സിക്സറും സഹിതമാണ് ഡിവില്ലിയേഴ്സിന്റെ വെടിക്കെട്ട്.
മികച്ച പിന്തുണ നൽകിയ ഹാഷിം അംല 25 പന്തിൽ നാല് ഫോറുകളുടെ സഹായത്തോടെ 29 റൺസും നേടി.ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്കെതിരെയും ഡിവില്ലിയേഴ്സ് തിളങ്ങിയിരുന്നു.
30 പന്തിൽ മൂന്ന് ഫോറും നാല് സിക്സറും സഹിതം പുറത്താകാതെ 63 റൺസാണ് ഡിവില്ലിയേഴ്സ് ആദ്യ മത്സരത്തിൽ നേടിയത്.