തൃശൂര്‍: ജയില്‍ ചാടിയ സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ പിടി കൂടിയ വാര്‍ത്തയോട് പ്രതികരിച്ച് സൗമ്യയുടെ അമ്മ സുമതി. ഗോവിന്ദ ചാമി ജയില്‍ ചാടിയ വാര്‍ത്ത അറിഞ്ഞതുമുതല്‍ പിടികൂടുന്നതുവരെ ഭയമായിരുന്നു.
പിടികൂടിയ ആളുകളോട് നന്ദി പറയുകയാണെന്നും കൊടും കുറ്റവാളിയായ ഗോവിന്ദ ചാമിയുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്നും സൗമ്യയുടെ അമ്മ പ്രതികരിച്ചു.
ഒരാളുടെ സഹായമില്ലാതെ ജയില്‍ ചാടാന്‍ ഗോവിന്ദ ചാമിക്ക് കഴിയില്ലെന്നും സഹായിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സുമതി പറഞ്ഞു. പ്രതിക്ക് നല്‍കേണ്ടത് വധശിക്ഷയാണെന്നും സൗമ്യയുടെ അമ്മ വ്യക്തമാക്കി.