മലപ്പുറം: നിലമ്പൂർ പെരുവമ്പാടത്ത് രണ്ടാം ദിവസവും കാട്ടാനയുടെ സാനിധ്യം. വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കാട്ടാന തള്ളി മറിച്ചിട്ടു. ആൾ താമസമില്ലാത്ത വീടിന്റെ തകരഷീറ്റും തകർത്തു.
ഇല്ലിക്കൽ അബ്ദുൾ അസീസിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കാണ് കുത്തിമറിച്ചിട്ടത്. രണ്ട് മണിക്കൂറോളം ഭീതി വിതച്ച ശേഷം പുലർച്ചെയാണ് കാട്ടാന മടങ്ങിയത്