കൊച്ചി: കൊച്ചിയിൽ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികനായ കോളേജ് വിദ്യാർത്ഥി മരിച്ചു. തേവര എസ്എച്ച് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥി ഗോവിന്ദാണ് മരിച്ചത്.
എറണാകുളം ഏലൂർ റൂട്ടിൽ സർവീസ് നടത്തുകയായിരുന്ന നന്ദനം എന്ന സ്വകാര്യ ബസ് ആണ് ഇടിച്ചത്.എറണാകുളം ടൗണ്‍ഹാളിന് സമീപമായിരുന്നു അപകടം. ബസ് അമിത വേഗതയിൽ എത്തിയതാണ് അപകടകാരണം.
ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.മൃദംഗ പരീശിലനത്തിന് പോകവെയായിരുന്നു അപകടമുണ്ടായത് എന്നാണ് വിവരം. അപകടം നടന്നയുടൻ ഡ്രൈവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു.
ബസ് അതിവേഗതയിലാണെന്നും ദൃക്സാക്ഷികൾ പറയുന്നു. അപകടം നടന്നയുടൻ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും വിദ്യാർത്ഥി മരിച്ചു