യുക്രൈന്‍ യുദ്ധത്തിന്റെ പേരില്‍ റഷ്യക്കെതിരേ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന്‍ (ഇയു). റഷ്യയുടെ ഇന്ധനക്കയറ്റുമതി ലക്ഷ്യമിട്ടാണ് യൂണിയന്റെ 18-ാം റൗണ്ട് ഉപരോധങ്ങള്‍.
റഷ്യയില്‍നിന്നുള്ള എണ്ണയ്ക്ക് കുറഞ്ഞ വിലപരിധി ഏര്‍പ്പെടുത്തുക, റഷ്യയില്‍നിന്ന് യൂറോപ്പിലേക്കുള്ള പ്രധാന പാചകവാതക പൈപ്പ്ലൈനായ ബാള്‍ട്ടിക് കടലിനടിയിലൂടെയുള്ള നോര്‍ഡിക് സ്ട്രീം പൈപ്പ് ലൈനുകള്‍ വഴിയുള്ള വാതകവിതരണത്തിന് വിലക്കേര്‍പ്പെടുത്തുക തുടങ്ങിയവയാണ് പ്രധാന തീരുമാനങ്ങള്‍.
എണ്ണവിലയുടെ പരിധി വീപ്പയ്ക്ക് 60 ഡോളറില്‍നിന്ന് 45 ഡോളറാക്കാനാണ് നിര്‍ദേശം. യുക്രൈനു നല്‍കുന്ന പിന്തുണയില്‍നിന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ പിന്നോട്ടില്ലെന്ന സന്ദേശം റഷ്യയ്ക്ക് നല്‍കുന്നതാണ് തീരുമാനമെന്ന് ഇയു വിദേശകാര്യനയ മേധാവി കാജ കള്ളാസ് പ്രഖ്യാപിച്ചു.

റഷ്യ യുദ്ധം നിര്‍ത്തുംവരെ സമ്മര്‍ദതന്ത്രം പയറ്റുമെന്നും കൂട്ടിച്ചേര്‍ത്തു.ഉപരോധങ്ങള്‍ ശക്തിപ്പെടുത്തി റഷ്യയെ വെടിനിര്‍ത്തല്‍ ചര്‍ച്ചയിലെത്തിക്കണമെന്ന് നിരന്തരം ആവശ്യപ്പെടുന്ന യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി, ഇയുവിന്റേത് സമയോചിതവും അനിവാര്യവുമായ തീരുമാനമെന്നാണ് പ്രതികരിച്ചത്.
അതേസമയം, യൂറോപ്യന്‍ യൂണിയന്റെ ഉപരോധം നിയമവിരുദ്ധമാണെന്ന് റഷ്യ ആരോപിച്ചു.