കളമശേരി: കളമശേരി പോളിടെക്‌നിക്കിലെ കഞ്ചാവ് വേട്ടയിൽ പ്രധാന ഡീലർ പിടിയിൽ. ഒഡിഷ സ്വദേശി അജയ് പ്രധാനെ കളമശേരി പൊലീസാണ് പിടികൂടിയത്.കേസിൽ ഇതുവരെ നാല് ഇതര സംസ്ഥാനക്കാരും മൂന്ന് വിദ്യാർഥികളും അറസ്റ്റിലായിട്ടുണ്ട്.
മാർച്ച് 13നായിരുന്നു കേസിനാസ്പദമായ സംഭവം. രഹസ്യവിവരത്തെ തുടർന്ന് കളമശേരി പോളിടെക്‌നിക് കോളേജ് ഹോസ്റ്റലില്‍ നടത്തിയ പരിശോധനയിൽ രണ്ട് കിലോയോളം വരുന്ന കഞ്ചാവ് ശേഖരം പിടികൂടുകയായിരുന്നു.
സംഭവത്തിൽ മൂന്നു വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആലപ്പുഴ സ്വദേശി ആദിത്യന്‍ , കൊല്ലം സ്വദേശികളായ ആകാശ്, അഭിരാജ് എന്നിവരാണ് പിടിയിലായത്.