മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ച് നടൻ ജഗദീഷും നടി ശ്വേതാ മേനോനും. ‘അമ്മ’യുടെ പ്രസിഡന്റ്റ് സ്ഥാനത്തേക്ക് ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നത്.

ഇതുവരെ അഞ്ചോളം പത്രികകളാണ് ഈ സ്ഥാനത്തേക്കു നൽകിയിട്ടുള്ളതെന്നും നടൻ രവീന്ദ്രനും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നുവെന്നും സൂചനകളുണ്ട്.

ജയൻ ചേർത്തല വെസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്നു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജും മത്സരിക്കുന്നു.ആദ്യമായിട്ടാണ് അമ്മായിലൊരു പുരുഷൻ- സ്ത്രീ മത്സരം പ്രസിഡന്റ്‌ സ്ഥാനത്തേക്ക് വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *