ദില്ലി: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വർദ്ധിച്ചുവരുന്ന വിദ്യാർത്ഥി ആത്മഹത്യകളിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. ഐഐടി ഖരഗ്പൂരിലെയും ശാരദ സർവകലാശാലയിലെയും വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തത് സംബന്ധിച്ച കേസുകളുടെ വാദം കേൾക്കുകയായിരുന്നു സുപ്രീം കോടതി.

ആത്മഹത്യകൾ സംബന്ധിച്ച ഉത്തരവാദിത്തം ഇരു സർവ്വകാലാശാലകളിലെയും മാനേജ്‌മെന്റുകൾ ഏറ്റെടുക്കണമെന്നും പറഞ്ഞു.

ജസ്റ്റിസ് ജെ ബി പർദിവാലയും ജസ്റ്റിസ് ആർ മഹാദേവനും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.എന്തുകൊണ്ടാണ് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യുന്നത്? മാനേജ്‌മെന്റ് എന്താണ് ചെയ്യുന്നതെന്നും കോടതി ആരാഞ്ഞു.

നാല് ആഴ്ചയ്ക്കുള്ളിൽ വിശദമായ സ്റ്റാറ്റസ് റിപ്പോർട്ടുകൾ സമർപ്പിക്കാൻ ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ പൊലീസിനോട് ബെഞ്ച് നിർദ്ദേശിച്ചു.

ഐഐടി ഖരഗ്പൂരിലെ നാലാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയും, ഗ്രേറ്റർ നോയിഡയിലെ ശാരദ സർവകലാശാലയിലെ രണ്ടാം വർഷ ബിഡിഎസ് വിദ്യാർത്ഥിയും ആണ് ആത്മഹത്യ ചെയ്തത്. ഇതിനെതിരെ സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *