പൃഥ്വിരാജ്, കജോൾ, ഇബ്രാഹിം അലി ഖാൻ എന്നിവർ മുഖ്യവേഷങ്ങളിലെത്തിയ സർസമീൻ എന്ന ചിത്രം ഇക്കഴിഞ്ഞ 25-ാം തീയതിയാണ് ഒടിടി റിലീസായെത്തിയത്.
ഇപ്പോഴിതാ ഇന്ത്യയിലെ ഭാഷാപരമായ അതിക്രമങ്ങളെക്കുറിച്ചും എന്തുകൊണ്ടാണ് ദക്ഷിണേന്ത്യൻ നടന്മാർ ഹിന്ദി സിനിമകളിൽ വിജയിക്കാത്തത് എന്നതിനെക്കുറിച്ചും തന്റെ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്ഇതൊന്നും ഒരു ചർച്ചാവിഷയം പോലുമല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ നിന്നും തലമുറയിൽ നിന്നുമാണ് താൻ വരുന്നതെന്നും പൃഥ്വിരാജ് വ്യക്തമാക്കി.
തന്റെ സ്കൂൾ വിദ്യാഭ്യാസത്തിൻ്റെ ഭൂരിഭാഗവും സൈനിക് സ്കൂളിലാണ് ചെലവഴിച്ചത്.
സ്കൂൾ കാലഘട്ടത്തിൽപോലും തനിക്ക് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും സുഹൃത്തുക്കളുണ്ടായിരുന്നു.
ഈ ചർച്ചകളുടെയും സംഭാഷണങ്ങളുടെയുമെല്ലാം ചൂടിൽ, ഈ മഹത്തായ രാജ്യത്തിൻ്റെ അടിസ്ഥാനതത്വം നാനാത്വത്തിൽ ഏകത്വമാണെന്നും, വൈവിധ്യങ്ങൾക്കിടയിലും ഒരുപോലെയല്ലെന്നും നമ്മൾ മറന്നുപോകുന്നുവെന്നാണ് ഞാൻ കരുതുന്നത്.
എന്നെത്തേടി വരുന്ന അടുത്ത നല്ല തിരക്കഥയ്ക്കായി ഞാൻ കാത്തിരിക്കുകയാണ്. അത് ആസാമീസ് സിനിമയിൽ നിന്നാണെങ്കിൽ അത് ചെയ്യുമെന്ന് ഞാൻ എപ്പോഴും പറഞ്ഞിട്ടുണ്ട്.
നാളെ ഒരു ഭോജ്പുരി സംവിധായകൻ വന്ന് വളരെ രസകരമായ ഒരു കഥ പറഞ്ഞാൽ, അത് ചെയ്യാൻ എനിക്ക് സന്തോഷമേയുള്ളൂ. ഞാനിന്ന് ഇവിടെ വന്നിരിക്കുന്നത് ഒരു തെലുങ്ക് സിനിമയുടെ സെറ്റിൽ നിന്നാണ്, ഇപ്പോൾ ഒരു ഹിന്ദി സിനിമയുടെ പ്രൊമോഷനിലാണ്, നാളെ ഞാൻ ഒരു മലയാളം സിനിമയുടെ ചിത്രീകരണത്തിനായി പോകുകയും ചെയ്യും.” പൃഥ്വിരാജിന്റെ വാക്കുകൾ.