ലണ്ടൻ: ഇസ്രയേൽ ഗാസയിലെ ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ പലസ്‌തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന മുന്നറിയിപ്പുമായി ബ്രിട്ടൻ. മനുഷ്യജീവിതം മെച്ചപ്പെടുത്താനും പ്രതിസന്ധി പരിഹരിക്കാനും സഹായം നൽകുന്നതിനായി ഐക്യരാഷ്ട്ര സഭ അടക്കമുള്ളവരെ അനുവദിക്കണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ഇസ്രയേലിനോട് ആവശ്യപ്പെട്ടു.
വെടിനിർത്തലിന് വേണ്ടി യുഎസ്, ഈജിപ്‌ത്, ഖത്തർ എന്നീ രാജ്യങ്ങൾ നടത്തുന്ന ശ്രമങ്ങളെ തങ്ങൾ പിന്തുണയ്ക്കുന്നതായും സ്റ്റാർമർ പറഞ്ഞു. വെസ്റ്റ്ബാങ്കിൽ അധിനിവേശമുണ്ടാകില്ലെന്ന് ഉറപ്പാക്കണമെന്നും ഹമാസ് ഉടൻ ബന്ദികളെ മോചിപ്പിക്കണമെന്നും കെയർ സ്റ്റാർമർ ആവശ്യപ്പെട്ടു