Month: July 2025

ലാൻഡിങ്ങിനായി രണ്ടുതവണ ശ്രമിച്ചു അപ്രത്യക്ഷമായി

മോസ്കോ: റഷ്യയിൽ തകർന്ന് വീണ വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരിൽ എല്ലാവരും മരിച്ചതായി സൂചന. 50 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. കത്തിയമർന്ന വിമാനത്തിൽ ആരും ജീവനോടെ അവശേഷിക്കുന്നില്ലെന്നാണ് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നത്. ചൈനീസ് അതിർത്തിക്ക് സമീപം റഷ്യയിലെ അമുർ മേഖലയ്ക്ക് മുകളിൽവെച്ചാണ് അങ്കാറ എയർലൈൻസിന്റെ…

പരിക്ക് പണിയായി ഗയ്‌സ് പന്തിന് വിശ്രമം

ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. നിര്‍ണായകമായ നാലാം ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യന്‍ ഇന്നിങ്‌സിനിടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് പരിക്കേറ്റ് പുറത്തുപോയിരുന്നു. ഇപ്പോള്‍ പന്തിന്റെ പരിക്കിനെ കുറിച്ചുള്ള കൂടുതല്‍. കാല്‍ വിരലിന് പരിക്കേറ്റ റിഷഭ് പന്തിന്…

ആരോപണ വിധേയരായ മന്ത്രിമാരില്ലേ, പിന്നെ ഇവിടെ ആരോപണ വിധേയര്‍ മത്സരിച്ചാല്‍ എന്താണ് കുഴപ്പം

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ AMMA യില്‍ തിരഞ്ഞെടുപ്പ് ചൂട് മുറുകുകയാണ്. ഓഗസ്റ്റ് 15ന് നടക്കുന്ന തെരഞ്ഞെടുപ്പിനായി അംഗങ്ങള്‍ നാമനിര്‍ദ്ദേശ പത്രിക സമർപ്പിച്ചിരിക്കുകയാണ്. നടി അന്‍സിബ ഹസനും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. താൻ അടക്കം അംഗമായ അഡ്‌ഹോക് കമ്മിറ്റിയുടെ…

പത്മരാജൻ – മോഹൻലാൽ ചിത്രം റീമേക്ക് ചെയ്യാന്‍ കുറേക്കാലമായി അമൽ നീരദിനോട് അഭ്യര്‍ഥിക്കുന്നു ഫഹദ് ഫാസിൽ

സിനിമാസ്വാദകർ ഇരുകയ്യും നീട്ടി സ്വീകരിച്ച കൂട്ടുകെട്ടാണ് ഫഹദ് ഫാസിൽ – അമൽ നീരദ് കോംബോ. രണ്ട് സിനിമകളിൽ മാത്രമേ ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചിട്ടുള്ളൂവെങ്കിലും സിനിമകൾ സൂപ്പർ ഹിറ്റുകളായിരുന്നു. 2014 ല്‍ പുറത്തെത്തിയ ‘ഇയ്യോബിന്‍റെ പുസ്തക’വും 2018 ല്‍ പുറത്തിറങ്ങിയ ‘വരത്തനു’മാണ് അമലിന്‍റെ…

മികച്ച ഫോമിലും ട്രാപ്പിൽ വീണ് സായ്

ആൻ്‌ഡേഴ്‌സൺ-ടെൻഡുൽക്കർ നാലാം ടെസ്റ്റിൽ മികച്ച രീതിയിലാണ് ഇന്ത്യൻ യുവതാരം സായ് സുദർശൻ ബാറ്റ് വീശിയത്. ആദ്യ ടെസ്റ്റിൽ മികവ് പുലർത്താതിരുന്ന താരത്തിന് അടുത്ത രണ്ട് മത്സരത്തിലും കളത്തിലിറങ്ങാൻ അവസരം ലഭിച്ചില്ല. എന്നാൽ ഫോമൗട്ടായ കരുൺ നായരിന് പകരം നാലാം മത്സരത്തിൽ സായ്ക്ക്…

2006 മുംബൈ സ്‌ഫോടനക്കേസ് പ്രതികളെ കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി

മുംബൈ: 2006ലെ മുംബൈ സ്ഫോടന പരമ്പരക്കേസിലെ മുംബൈ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്‌തു. 12 പ്രതികളെ കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി വിധിയാണ് സുപ്രീം കോടതി സ്റ്റേ ചെയ്‌തത്. എന്നാൽ പ്രതികൾ ജയിലിലേക്ക് മടങ്ങേണ്ടെന്നും സുപ്രീംകോടതി ഉത്തരവിട്ടു.2006 ജൂലായ് 11നാണ്…

ഭർതൃമാതാവ് ഒരിക്കലും സമാധാനം നൽകിയില്ല എന്നെ പോലുള്ള പെൺകുട്ടികൾക്ക് നീതി കിട്ടില്ല

കണ്ണൂർ: പഴയങ്ങാടിയിൽ കുഞ്ഞുമായി പുഴയിൽ ചാടി ആത്മഹത്യ ചെയ്ത റീമയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്. ആത്മഹത്യ കുറിപ്പിൽ ഭർത്താവിനെതിരെയും ഭർതൃമാതാവിനെതിരെയും ഗുരുതര ആരോപണങ്ങളാണ് റീമ ഉന്നയിച്ചിരിക്കുന്നത്. ഭർതൃമാതാവ് ഒരിക്കലും സമാധാനം നൽകിയിട്ടില്ല. തന്നെയും കുട്ടിയെയും അമ്മയുടെ വാക്ക് കേട്ട് ഭർത്താവ് കമൽ…

അപ്രതീക്ഷിതമായിട്ട് വന്ന ലോട്ടറിയാണ് അമരം

നിരവധി കഥാപാത്രങ്ങൾ നൽകി മലയാള സിനിമയിൽ തുടരുന്ന നടനാണ് അശോകൻ. നഷ്ടപ്പെട്ടുപോയ സിനിമകള്‍ ഉണ്ടായിട്ടുണ്ടെന്നും അതില്‍ കുറ്റബോധം തോന്നിയിട്ടുണ്ടെന്നും പറയുകയാണ് നടൻ ഇപ്പോൾ. അമരം എന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ മറ്റൊരു ചിത്രം നഷ്ടമായെന്നും അതില്‍ തനിക്ക് വിഷമം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.…

അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് ശക്തമായ മത്സരം ജഗദീഷും ശ്വേത മേനോനും നേര്‍ക്കുനേര്‍

കൊച്ചി: താരസംഘടനയായ ‘അമ്മ’യില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ശക്തമായ മത്സരം നടക്കുന്നു. ജഗദീഷും ശ്വേത മേനോനും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. നിലവില്‍ അഞ്ചിലേറെ പത്രികകളാണ് പ്രസിഡന്റ് സ്ഥാനത്തേക്കായി സമര്‍പ്പിച്ചിട്ടുള്ളത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക്…

സിനിമയിൽ ആദ്യം കാസറ്റ് ചെയ്തിരുന്നത് മോഹിനിയെ ആയിരുന്നില്ല നീന

റാഫി മെക്കാര്‍ട്ടിന്‍ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിര്‍വഹിച്ച് 1998ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘പഞ്ചാബി ഹൗസ്’. സിനിമയിൽ നീന കുറുപ്പ് അവതരിപ്പിച്ച കരിഷ്മ എന്ന വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയ മോഹിനിയാണ് പൂജ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോഴിതാ…