Month: July 2025

വിപഞ്ചികയുടെ മരണം ഭര്‍ത്താവ് നിധീഷിനെ നാട്ടിലെത്തിക്കാൻ പൊലീസ്

കൊല്ലം: ഷാര്‍ജയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ വിപഞ്ചികയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് നിധീഷിനെ ചോദ്യം ചെയ്യാന്‍ പൊലീസ്. ഷാര്‍ജയിലുള്ള നിധീഷിനെ നാട്ടിലെത്തിക്കും. ഇതിനായി ഇന്റര്‍പോളുമായി സഹകരിച്ച് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനാണ് പൊലീസിന്റെ തീരുമാനം. മൃതദേഹം റീപോസ്റ്റ്‌മോര്‍ട്ടം നടത്തി.…

ഇംഗ്ലീഷ് മണ്ണില്‍ ചരിത്രമെഴുതി റിഷഭ് പന്ത്

ഇംഗ്ലണ്ടിന് എതിരായ നാലാം ടെസ്റ്റിന്റെ ആദ്യദിനം തന്നെ ഇന്ത്യൻ ആരാധകരുടെ ആശങ്കയായി സൂപ്പർ താരം റിഷഭ് പന്തിന് പരിക്കേറ്റിരുന്നു. ആദ്യ ഇന്നിങ്സിനിടെ കാലിനേറ്റ പരിക്കിനെത്തുടർന്ന് താരം റിട്ടയേർഡ് ഹർട്ടായി മൈതാനം വിടുകയും ചെയ്തു. വ്യക്തിഗത സ്കോർ 37 ൽ നിൽക്കെയാണ് പന്ത്…

ജഗ്ദീപ് ധൻഖഡിനെ കറിവേപ്പിലയാക്കി രാജിവെച്ചതല്ല വെപ്പിച്ചതാണ് പി. സന്തോഷ്‌ കുമാർ എം.പി

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി ജഗദീപ് ധൻഖഡിനെ രാജിവയ്പ്പിച്ചത് എന്തിനെന്ന് അറിയണമെന്ന് രാജ്യസഭയിലെ സിപിഐ സഭാകക്ഷി നേതാവ് പി. സന്തോഷ്‌ കുമാർ. കർഷക സമരം നടക്കുമ്പോൾ കർഷക പുത്രൻ എന്നൊക്കെ പറഞ്ഞാണ് ഉപരാഷ്ട്രപതി പദത്തിലേക്ക് ധൻഖഡിനെ മോദി ഉയർത്തി കാട്ടിയത്. ആവശ്യം കഴിഞ്ഞപ്പോൾ കറിവേപ്പിലയാക്കി.…

അതിര്‍ത്തി കടന്നാല്‍ പൊട്ടിക്കും രഹസ്യമായി ഒരുങ്ങുന്നു മൂന്നാമത്തെ ഡിസ്ട്രോയർ

നാവികസേനക്കായി 5,000 ടൺ ഡിസ്ട്രോയർ കൂടി നിര്‍മിക്കാന്‍ ഉത്തരകൊറിയ. ഈ വര്‍ഷം സമാനമായ രണ്ട് കപ്പലുകള്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് പുതിയ നീക്കം. ആണവായുധ ശേഷിയുള്ള ഉത്തരകൊറിയ നാവിക ശക്തി വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ ഡിസ്ട്രോയറിലേക്ക് നീങ്ങുന്നതെന്ന്ഏപ്രിലിൽ ‘ചോയ് ഹ്യോൺ’ എന്ന പേരിലുള്ള…

നാലാം ടെസ്റ്റിലും നിര്‍ണായക ടോസ് ജയിച്ച് ഇംഗ്ലണ്ട്, ഇന്ത്യൻ ടീമില്‍ 3 മാറ്റം കരുണ്‍ പുറത്ത്, അന്‍ഷുല്‍ കാംബോജിന് അരങ്ങേറ്റം

മാഞ്ചസ്റ്റര്‍: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ നിര്‍ണായത ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുത്തു. പരമ്പരയില്‍ തുടര്‍ച്ചയായ നാലാം ടെസ്റ്റിലാണ് ഇന്ത്യക്ക് ടോസ് നഷ്ടമാവുന്നത്. ഓള്‍ ട്രാഫോര്‍ഡില്‍ ോസ് നേടി ബൗളിംഗ് എടുത്ത ടീം ഇതുവരെ ജയിച്ചിട്ടില്ലെന്നതാണ് ചരിത്രം. ഇതുവരെ ടോസ്…

പഹൽഗാമിലേയ്ക്ക് വീണ്ടും സഞ്ചാരികൾ എത്തുന്നു

പഹൽഗാം: ഏപ്രിൽ 22ന് നടന്ന ഭീകരാക്രമണത്തിന്റെ ആഘാതത്തിൽ നിന്ന് കരകയറുകയാണ് പഹൽഗാമിലെ വിനോദസഞ്ചാര മേഖല. പഹൽഗാമിന്റെ ആത്മാവ് തീവ്രവാദത്തിന് അടിമപ്പെടില്ല എന്ന ഉറച്ച വിശ്വാസത്തോടെ വിനോദസഞ്ചാരത്തിന്റെ പുനരുജ്ജീവനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രദേശവാസികൾ. ഇതിന് കരുത്തേകി വിനോദസഞ്ചാരികൾ വീണ്ടും പഹൽഗാമിലേയ്ക്ക് എത്തുന്നുവെന്ന റിപ്പോര്‍ട്ടുകളാണ്…

അബുദാബിയില്‍ മലയാളി ഡോക്ടര്‍ മരിച്ച നിലയില്‍

വിപഞ്ചികയുടെയും അതുല്യയുടെയും മരണത്തിന്‍റെ നടുക്കം മാറുന്നതിന് മുന്‍പ് പ്രവാസികളെ ദുഃഖത്തിലാഴ്ത്തി വീണ്ടുമൊരു മരണം. കണ്ണൂര്‍ തളാപ്പ് അരയക്കണ്ടി സ്വദേശി ഡോക്ടര്‍ ധനലക്ഷ്മി (54)യെ ആണ് അബുദാബി മുസഫയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അബുദാബിയിലെ കലാ–സാംസ്കാരിക രംഗങ്ങളില്‍ സജീവമായിരുന്ന ഇവരുടെ മരണം ഉള്‍ക്കൊള്ളാന്‍…

നഴ്‌സ് അമീനയുടെ മരണംആശുപത്രി മുൻ ജനറൽ മാനേജർ അറസ്റ്റിൽ

നഴ്‌സ് അമീന മരിച്ച സംഭവത്തിൽ കുറ്റിപ്പുറം അമാന ആശുപത്രി മുൻ ജനറൽ മാനേജർ എൻ.അബ്ദുൽറഹ്‌മാനെ പൊലീസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലായ അബ്ദുൽറഹ്‌മാനെ തിരൂർ ഡി.വൈ.എസ്.പി സി.പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തിൽ പൊലിസ് സംഘം മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.…

കോടികളുമായി പൊലീസുകാരിയായ കാമുകിയുമായി എസ്.ഐ ഒളിച്ചോടി

നാലുമാസം മുന്‍പുവരെ എസ്.ഐ അങ്കുര്‍ മാലികിനെ കുറിച്ച് ഡല്‍ഹി പൊലീസിലെ ഉന്നതര്‍ വരെ പറഞ്ഞിരുന്നത്. ഡല്‍ഹി പൊലീസിന് തലവേദന സൃഷ്ടിച്ച നിരവധി സൈബര്‍ സാമ്പത്തിക തട്ടിപ്പുകേസുകളാണ് അതിവേഗത്തില്‍ അങ്കുര്‍ കുരുക്കഴിച്ച് പരിഹരിച്ചത്. പക്ഷേ കേസുകള്‍ തെളിഞ്ഞതിന് പിന്നാലെ വന്‍ ട്വിസ്റ്റുണ്ടായി. തട്ടിപ്പുകാരുടെ…

18 കാരി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം വിഴിഞ്ഞത്ത് വെങ്ങാനൂർ വെണ്ണിയൂരിൽ 18 കാരിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിവിള നെടിഞ്ഞൽ കിഴക്കരിക് വീട്ടിൽ അജുവിന്റെയും സുനിതയുടെയും മകൾ അനുഷയാണ് മരിച്ചത്. അയല്‍വാസിയായ സ്ത്രീ അസഭ്യം പറഞ്ഞതിന്‍റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് പരാതി.ധനുവച്ചപുരം ഐടിഐയിൽ പ്രവേശനം നേടി ക്ലാസ്…