Month: July 2025

𝟼 മാസത്തില്‍ 5723 കോടി 17 സിനിമകൾ 100 കോടി ക്ലബ്ബില്‍

ഇന്ത്യൻ ബോക്സ് ഓഫീസിൽ സൂപ്പര്‍ഹിറ്റ് സിനിമകളുടെ പണക്കിലുക്കം. 2025-ലെ ആദ്യ പകുതിയിൽ വിവിധ ഭാഷകളിലായി ഇന്ത്യൻ സിനിമ നേടിയത് 5,723 കോടി രൂപ . കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 5032 കോടി രൂപയായിരുന്നു. ഇതിനോട് താരതമ്യം ചെയ്യുമ്പോൾ 14 ശതമാനമാണ്…

നിയമസഭയ്ക്കുള്ളിലെ റമ്മി കളിയിൽ മന്ത്രിയുടെ പ്രതികരണം

ന്യൂഡൽഹി: നിയമസഭയ്ക്കുള്ളിൽ വെച്ച് റമ്മി കളിച്ചെന്ന ആരോപണം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി മഹാരാഷ്ട്ര കൃഷിമന്ത്രി മണിക്റാവു കൊക്കാട്ടെ. മൊബൈൽ ഫോൺ നോക്കുന്നതിനിടെ റമ്മിയുടെ പരസ്യം വന്നതാണെന്നാണ് അദ്ദേഹം നൽകിയ വിശദീകരണം. ശരദ് പവാർ വിഭാഗത്തിലെ എംഎൽഎയാണ് രോഹിത് പവാർ. മന്ത്രിക്ക് മറ്റ്…

അതുല്യയുടെ മരണം മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുംസതീഷിനായി ലുക്കൗട്ട് നോട്ടീസ്

കൊല്ലം: ഷാർജയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്മോർട്ടം ചെയ്യും. കേരളത്തിൽ എത്തിച്ച ശേഷമായിരിക്കും പോസ്റ്റ്മോർട്ടം. ഭർത്താവ് സതീഷിനായി ലുക്കൗട്ട് നോട്ടീസ് ഇറക്കും. ഇയാളെ നാട്ടിലെത്തിക്കാനാണ് ശ്രമം. പാസ്പോർട്ട്‌ ഷാർജ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അന്വേഷണ…

ബിസിസിഐക്ക് തിരിച്ചടി, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഇന്ത്യയിലേക്കില്ല അടുത്ത മൂന്ന് ഫൈനലും ഇംഗ്ലണ്ടില്‍ തന്നെ

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ അടുത്ത മൂന്ന് ഫൈനലും ഇംഗ്ലണ്ടില്‍ തന്നെ നടത്താന്‍ ഔദ്യോഗിക തീരുമാനമായി. ഐസിസി ഔദ്യോഗിക പ്രസ്താവനിയിലാണ് ഇക്കാര്യം അറിയിച്ചത്. ബിസിസിഐയുടെ താല്‍പര്യം മറികടന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് വേദിയാവുന്നത്. 2027ലെ ലോക ടെസ്റ്റ്…

2011 ലോകകപ്പ് സ്ക്വാഡില്‍ നിന്ന് യുവി പുറത്താകുമായിരുന്നു, അന്ന് ധോണി ഇടപെട്ടു

2011 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയതിൽ പ്രധാന പങ്ക് വഹിച്ച താരമാണ് യുവരാജ് സിങ്. ക്യാൻസറിനോട് പൊരുതുന്ന സമയത്തും ആവേശവും ആത്മവിശ്വാസവും കൈവിടാതെയാണ് യുവരാജ് സിങ് ലോകകപ്പിൽ‌ പൊരുതിയത്. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും യുവിക്കായിരുന്നു. ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീമിൽനിന്നു…

കിങ്’ ചിത്രീകരണത്തിനിടെ ഷാരൂഖ് ഖാന് പരിക്ക് ഷൂട്ടിങ് നിര്‍ത്തിവെച്ചു

സിദ്ധാര്‍ഥ് ആനന്ദ് സംവിധാനംചെയ്യുന്ന ‘കിങ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം ഷാരൂഖ് ഖാന് പരിക്ക്. പുറത്തേറ്റ പരിക്കിനെത്തുടര്‍ന്ന് ചികിത്സയ്ക്കായി യുഎസിലേക്ക് പോയ താരം ഇവിടെനിന്ന് യുകെയിലേക്ക് മാറി. ഇപ്പോള്‍ കുടുംബത്തോടൊപ്പം യുകെയില്‍ വിശ്രമത്തിലാണ്. പരിക്ക് ഗുരുതരമല്ലെന്നും നിലവില്‍ സുഖം പ്രാപിച്ചുവരികയാണെന്നുമാണ്…

അവസാനമായി മിഥുൻ സ്കൂൾ മുറ്റത്ത് അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ

കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുനെ അവസാനമായി ഒരുനോക്ക് കാണാൻ സ്കൂൾ മുറ്റത്ത് തടിച്ചുകൂടിയത് ആയിരങ്ങൾ. വിങ്ങിപ്പൊട്ടുന്ന കൂട്ടുകാരുടെയും അധ്യാപകരുടെയും കാഴ്ച വേദനിപ്പിക്കുന്നതായിരുന്നു. സ്കൂളിലെ പൊതുദർശനം പൂർത്തിയാക്കി മൃതദേഹം അൽപസമയത്തിനുള്ളിൽ വിലാപയാത്രയായി ശാസ്താംകോട്ട വിളന്തറയിലെ…

വിശ്വാസ്യത തകര്‍ത്തു, വ്യവസായം താറുമാറാക്കി 21,500 കോടി നഷ്ടപരിഹാരംതേടി ബൈജൂസ് കോടതിയിലേക്ക്

മുംബൈ: സാമ്പത്തികപ്രതിസന്ധി നേരിടുന്ന എജുടെക് കമ്പനിയായ ബൈജൂസ് വിദേശ വായ്പാസ്ഥാപനങ്ങള്‍ക്കെതിരേ നിയമ നടപടിക്കൊരുങ്ങുന്നു. കമ്പനിയുടെ വിശ്വാസ്യത തകര്‍ത്തതിനും വ്യവസായം താറുമാറാക്കിയതിനും 250 കോടി ഡോളര്‍ (ഏതാണ്ട് 21,500 കോടി രൂപ) വരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഗ്ലാസ് ട്രസ്റ്റ്, ആല്‍ഫ തുടങ്ങിയവയ്‌ക്കെതിരേ പരാതി…

ഇന്ത്യ-പാക് സംഘർഷത്തിൽ അഞ്ച് ജെറ്റുകൾ വെടിവെച്ചിട്ടു

വാഷിങ്ടണ്‍: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിച്ചെന്ന അവകാശവാദം ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വ്യാപാര കരാര്‍ മുന്നോട്ട് വെച്ചാണ് ഇരുരാജ്യങ്ങളെയും അനുനയിപ്പിച്ചതെന്ന വാദവും ട്രംപ് വീണ്ടും ആവർത്തിച്ചു. ഇന്ത്യ- പാകിസ്താന്‍ സംഘര്‍ഷം അതീവ ഗുരുതരമായിരുന്നുവെന്നും യുദ്ധവിമാനങ്ങള്‍ വെടിവെച്ചിടുന്ന സ്ഥിതിയില്‍ വരെ…

ഇനിയും വായിച്ചു തീരാൻ ഒരുപാട് പേജുകൾ

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയെ കത്തിച്ച മോഹൻലാൽ അഭിനയിച്ച ഒരു പരസ്യം വന്നു. പ്രകാശ് വർമയുടെ സംവിധാനത്തിൽ നിർവാണ ഫിലിംസ് നിർമിച്ച വിൻസ്മേര ജുവൽസിന്റെ ഒരു ആഡ്. ഇതിൽ ഇപ്പോൾ എന്താണ് ഇത്ര ആഘോഷിക്കൻ ഉള്ളത് എന്ന് തോന്നുമെങ്കിലും കൊണ്ടെന്റിലാണ് കാര്യം.…