Month: July 2025

തിരുവനന്തപുരത്ത് പഞ്ചായത്ത് അംഗവും അമ്മയും ജീവനൊടുക്കിയനിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് പഞ്ചായത്ത് അംഗത്തെയും അമ്മയെയും മരിച്ചനിലയില്‍ കണ്ടെത്തി. വക്കം ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് അംഗം അരുണ്‍ (42), അമ്മ വത്സല (71) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോൺഗ്രസ് പ്രവർത്തകനാണ് അരുൺ.തിങ്കളാഴ്ച രാവിലെ വീടിന്റെ പിറകുവശത്തെ ചായ്പ്പിലാണ് രണ്ടുപേരുടെയും മൃതദേഹം…

ഇന്ത്യയുടെ അഭിമാനം ശുഭാംശു ശുക്ല മടങ്ങിവരുന്നു

ഐഎസ്എസ്: ഇന്ത്യയുടെ അഭിമാനം ബഹിരാകാശം വരെ ഉയര്‍ത്തി വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ഭൂമിയിലേക്ക് ഇന്ന് മടങ്ങുകയാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ഐഎസ്എസ്) 18 ദിവസത്തെ ദൗത്യം പൂര്‍ത്തിയാക്കിയാണ് ശുഭാംശു അടങ്ങുന്ന ആക്സിയം 4 സംഘം സ്പേസ് എക്‌സിന്‍റെ ഡ്രാഗണ്‍…

ഇന്നും നാളെയും ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് 40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യത”

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നും നാളെയും ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. ജൂലൈ…

രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന് ബാറ്റിങ്ങ് തകർച്ച

ലോര്‍ഡ്‌സില്‍ ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന്റെ നാലാംദിനത്തിന്റെ തുടക്കത്തിൽ ഇംഗ്ലണ്ടിന് തിരിച്ചടി. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് 12 ഓവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടമായി. മുഹമ്മദ് സിറാജാണ് രണ്ട് വിക്കറ്റുകളും നേടിയത്. നിലവിൽ 42 റൺസാണ് ഇംഗ്ലണ്ട് നേടിയത്. ബെൻ…

ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ പ്രസിഡൻ്റിന് പരിക്കേറ്റിരുന്നു

ടെഹ്‌റാന്‍: ഇസ്രയേല്‍ ആക്രണത്തില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന് പരിക്കേറ്റിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഇറാന്‍ വാര്‍ത്ത ഏജന്‍സി. ഇറാന്റെ ദേശീയ കൗണ്‍സില്‍ യോഗം നടക്കുന്നതിനിടയിലായിരുന്നു ആക്രമണമുണ്ടായത്. ജൂണ്‍ 16നുണ്ടായ ഇസ്രയേലിൻ്റെ അപ്രതീക്ഷിത വ്യോമാക്രമണത്തിലായിരുന്നു ഇറാന്‍ പ്രസിഡൻ്റിനുൾപ്പടെ പരിക്കേറ്റത്. ഹിസ്ബുള്ള നേതാവ് ഹസ്സന്‍ നസ്രള്ളയെ…

ബിസിസിഐയെ പിന്തുണച്ച് ഗംഭീര്‍

വിദേശ പര്യടനങ്ങളില്‍ കളിക്കാര്‍ക്കൊപ്പം കുടുംബാഗങ്ങളെ കൊണ്ടു പോകുന്നതില്‍ നിയന്ത്രണം കൊണ്ടു വന്ന ബിസിസിഐയുടെ തീരുമാനത്തെ ശരിവെച്ച് ഗൗതംഗംഭീര്‍.’കുടുംബാംഗങ്ങള്‍ എല്ലാവര്‍ക്കും പ്രധാനമാണ്. പക്ഷെ രാജ്യം ഏല്‍പ്പിച്ച വലിയ ദൗത്യം അതിലേറെ പ്രധാനമാണ്. അവധിക്കാലം ആഘോഷിക്കാനല്ല ടീം വിദേശത്ത് പോകുന്നത്’- ഗംഭീര്‍ പറഞ്ഞു. കുറച്ചാളുകള്‍ക്ക്…

ബിജെപിക്ക് പുതിയ ടീം, സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു മുരളീധര പക്ഷത്തിന് അവഗണന

തിരുവനന്തപുരം: ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. നാലുപേരാണ് ജനറൽ സെക്രട്ടറിമാർ. എം ടി രമേശ്, ശോഭാ സുരേന്ദ്രൻ, അഡ്വ. എസ് സുരേഷ്, അനൂപ് ആന്റണി എന്നിവർ ജനറൽ സെക്രട്ടറിമാരാകും. ജനറൽ സെക്രട്ടറിമാരിൽ വി മുരളീധരൻ പക്ഷത്ത് നിന്നും ആരുമില്ലെന്നത് ശ്രദ്ധേയമാണ്. ഷോൺ…

ബോയിംഗ് 737 വിമാനങ്ങളിലെ ആ പ്രധാന പ്രശ്നം 2018ൽ തന്നെ വന്ന മുന്നറിയിപ്പ് ഗുരുതരമായ പുതിയ കണ്ടെത്തലുകൾ

അഹമ്മദാബാദ്: അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം (AI 171) ടേക്ക് ഓഫിന് തൊട്ടുപിന്നാലെ തകർന്നു വീണ സംഭവത്തിൽ, ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഓഫായതാണ് അപകടത്തിന് പിന്നിലെ പ്രധാന കാരണം എന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഇപ്പോൾ യുഎസ് ഫെഡറൽ…

11 വര്‍ഷത്തിനിടെ ആദ്യം ലോര്‍ഡ്സില്‍ ഇതിഹാസമെഴുതി ബുംറ

വിശ്വവിഖ്യാതമായ ലോർഡ്‌സ് സ്‌റ്റേഡിയത്തിലെ ഓണേഴ്‌സ് ബോർഡിൽ തന്റെ പേരും തെളിയാന്‍ ആഗ്രഹിക്കാത്ത ക്രിക്കറ്റര്‍മാരുണ്ടാവില്ല. ലോർഡ്‌സിൽ സെഞ്ച്വറി കുറിക്കുകയോ അഞ്ച് വിക്കറ്റ് പ്രകടനം കാഴ്ച്ചവക്കുകയോ ചെയ്യുന്ന താരങ്ങളാണ് ഓണേഴ്‌സ് ബോർഡിൽ ഇടംപിടിക്കുക. ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിൻ ടെണ്ടുൽക്കർക്കും ബ്രയാൻ ലാറക്കും ഈ വലിയ…

ശ്വാസം മുട്ടുന്നെങ്കില്‍പാര്‍ട്ടി വിടണം,ഇങ്ങനെ തുടരുന്നത്ഇരുകൂട്ടര്‍ക്കുംബുദ്ധിമുട്ട്തരൂരിനെതിരെ കെമുരളീധരന്‍

കൊച്ചി: ശശി തരൂരിന് ശ്വാസം മുട്ടുന്നുണ്ടെങ്കില്‍ പാര്‍ട്ടി വിടണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ കെ മുരളീധരന്‍. ശ്വാസം മുട്ടുന്നെങ്കില്‍ പാര്‍ട്ടി വിടണമെന്നും ഇഷ്ടമുളള രാഷ്ട്രീയം സ്വീകരിക്കണമെന്നും കെ മുരളീധരന്‍ പറഞ്ഞു. ശശി തരൂര്‍ കോണ്‍ഗ്രസ് നേതാക്കളെ ഒഴിച്ച് എല്ലാവരെയും…