Month: July 2025

എന്തുകൊണ്ടാണ് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യുന്നത്? മാനേജ്‌മെന്റ് എന്താണീ ചെയ്യുന്നത് ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി

ദില്ലി: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വർദ്ധിച്ചുവരുന്ന വിദ്യാർത്ഥി ആത്മഹത്യകളിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. ഐഐടി ഖരഗ്പൂരിലെയും ശാരദ സർവകലാശാലയിലെയും വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തത് സംബന്ധിച്ച കേസുകളുടെ വാദം കേൾക്കുകയായിരുന്നു സുപ്രീം കോടതി. ആത്മഹത്യകൾ സംബന്ധിച്ച ഉത്തരവാദിത്തം ഇരു സർവ്വകാലാശാലകളിലെയും മാനേജ്‌മെന്റുകൾ ഏറ്റെടുക്കണമെന്നും…

ഗെയിം കളിക്കാന്‍ ഫോണ്‍ കൊടുത്തില്ല എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

ആലപ്പുഴ: ഗെയിം കളിക്കാന്‍ ഫോണ്‍ കൊടുക്കാത്തതില്‍ മനംനൊന്ത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി. ആലപ്പുഴയിലെ തലവടിയിലാണ് സംഭവം. തലവടി സ്വദേശികളായ മോഹന്‍ലാലിന്റെയും അനിതയുടെയും മകന്‍ ആദിത്യന്‍ (13) ആണ് മരിച്ചത്. ഗെയിം കളിക്കാനായി കുട്ടി മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാതിരുന്നതോടെ…

ബിജെപി- ആര്‍എസ്എസ് ആള്‍ക്കൂട്ട വിചാരണ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ ബിജെപിക്കും ആര്‍എസ്എസിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും വയനാട് എംപി പ്രിയങ്കാ ഗാന്ധിയും രംഗത്ത്. കന്യാസ്ത്രീകളെ അവരുടെ വിശ്വാസത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തത് നീതീകരിക്കാനാകില്ലെന്നും അത് ബിജെപി-ആര്‍എസ്എസ് ആള്‍ക്കൂട്ട വിചാരണയാണെന്നും രാഹുല്‍…

ജമ്മു കശ്മീരിൽ 3 ഭീകരരെ വധിച്ച് സൈന്യം കൊല്ലപ്പെട്ടത് പഹൽഗാം ആക്രമണം നടത്തിയ ഭീകരറെന്ന് സൂചന

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ, 3 ഭീകരരെ വധിച്ച് സൈന്യം. പഹൽഗാം ആക്രമണം നടത്തിയ ഭീകർ കൊല്ലപ്പെട്ടുവെന്ന് സൂചന. ജമ്മു കശ്മീരിലെ ശ്രീനഗറിനടുത്തുള്ള ലിഡ്വാസിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടുവെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ശ്രീനഗർ…

എന്നെ കൊന്നാല്‍ ഭര്‍ത്താവിനെ രക്ഷിക്കാമെന്ന് അയാള്‍ പറഞ്ഞു

ലക്നൗവില്‍ പൊലീസ് കോണ്‍സ്റ്റബിളിന്റെ ഭാര്യ ആത്മഹത്യ ചെയ്തു. ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് വിഡിയോ ചിത്രീകരിച്ചതിനു ശേഷമാണ് സൗമ്യ കശ്യപ് എന്ന യുവതി ജീവനൊടുക്കിയത്. ഭര്‍ത്താവിന് രണ്ടാമതൊരു വിവാഹം കഴിക്കാനായാണ് തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്നും യുവതി വിഡിയോയില്‍ പറയുന്നു.ഭര്‍ത്താവിന്റെ അമ്മാവനും…

പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷും ശ്വേത മേനോനും തമ്മിൽ മത്സരം ബാബുരാജും അൻസിബയും പത്രിക നൽകി

മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ച് നടൻ ജഗദീഷും നടി ശ്വേതാ മേനോനും. ‘അമ്മ’യുടെ പ്രസിഡന്റ്റ് സ്ഥാനത്തേക്ക് ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നത്. ഇതുവരെ അഞ്ചോളം പത്രികകളാണ് ഈ സ്ഥാനത്തേക്കു നൽകിയിട്ടുള്ളതെന്നും നടൻ രവീന്ദ്രനും പ്രസിഡന്റ്…

കന്യാസ്ത്രീകൾക്കെതിരായ കേസ് സിസ്റ്റർ പ്രീതി ഒന്നാം പ്രതി സിസ്റ്റർ വന്ദന രണ്ടാം പ്രതി

റായ്പൂർ: ഛത്തീസ്​ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത കേസിൽ സിസ്റ്റർ പ്രീതി ഒന്നാം പ്രതി. സിസ്റ്റർ വന്ദന രണ്ടാം പ്രതിയാണ്. കന്യാസ്ത്രീകൾക്കെതിരായ കേസിന്റെ എഫ്ഐആറിന്റെ പകർപ്പ്ലഭിച്ചു. ​ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് ഇവരുവർക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്. നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടുത്ത് എന്നീ…

ഇംഗ്ലണ്ട് കളിക്കാരാണെങ്കിൽ അവർ ഗ്രൗണ്ട് വിടുമായിരുന്നോ ചോദ്യമുന്നയിച്ച് ഗംഭീർ

മാഞ്ചസ്റ്റർ ടെസ്റ്റ് വേഗത്തിൽ സമനിലയാക്കാനുള്ള ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെ ഓഫറിനെ നിരസിച്ച രവീന്ദ്ര ജഡേജയുടെയും വാഷിങ്ടൺ സുന്ദറിന്റെയും തീരുമാനത്തെ പിന്തുണച്ച് പരിശീലകൻ ഗൗതം ഗംഭീർ.ക്രിക്കറ്റിൽ നാഴിക കല്ലുകൾ പ്രധാനമാണ്. അതിലൊരാൾ എത്തിനിൽക്കുന്നത് കന്നി സെഞ്ച്വറിയുടെ വക്കിലുമായിരുന്നു. മത്സരഫലത്തെ മോശമായി സ്വാധീനിക്കാത്ത…

കളമശേരി പോളിടെക്‌നിക്കിലെ കഞ്ചാവ് വേട്ട പ്രധാന ഡീലർ പിടിയിൽ

കളമശേരി: കളമശേരി പോളിടെക്‌നിക്കിലെ കഞ്ചാവ് വേട്ടയിൽ പ്രധാന ഡീലർ പിടിയിൽ. ഒഡിഷ സ്വദേശി അജയ് പ്രധാനെ കളമശേരി പൊലീസാണ് പിടികൂടിയത്.കേസിൽ ഇതുവരെ നാല് ഇതര സംസ്ഥാനക്കാരും മൂന്ന് വിദ്യാർഥികളും അറസ്റ്റിലായിട്ടുണ്ട്. മാർച്ച് 13നായിരുന്നു കേസിനാസ്പദമായ സംഭവം. രഹസ്യവിവരത്തെ തുടർന്ന് കളമശേരി പോളിടെക്‌നിക്…

കൊനേരു ഹംപി-ദിവ്യ ദേശ്മുഖ് ടൈ ബ്രേക്കർ പോരാട്ടം വൈകിട്ട്

ബാതുമി(ജോര്‍ജിയ): ചെസ് വനിതാ ലോകകപ്പ് ചാമ്പ്യനെ ഇന്നറിയാം. ഇന്ത്യൻ താരങ്ങളായ കൊനേരു ഹംപിയും ദിവ്യ ദേശ്മുഖും കിരീടത്തിനായി ടൈ ബ്രേക്കറിൽ ഏറ്റുമുട്ടും. ഇന്ത്യൻ സമയം വൈകിട്ട് 4.35നാണ് ടൈ ബ്രേക്കർ തുടങ്ങുക. ഫൈനലിലെ രണ്ട് ക്ലാസിക്കൽ മത്സരവും സമനിലയിലായതോടെയാണ് കിരീടപ്പോരാട്ടം ടൈ…