കൊച്ചി: നടന്‍ ബാലചന്ദ്രമേനോനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസില്‍ അഭിഭാഷകന്‍ അറസ്റ്റില്‍. കൊല്ലം സ്വദേശി അഡ്വ. സംഗീത് ലൂയിസ് ആണ് അറസ്റ്റിലായത്.
കാക്കനാട് സൈബര്‍ പൊലീസാണ് സംഗീതിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ കാപ്പ കേസിലും കര്‍ണാടകയിലെ കൊലപാതകക്കേസിലും പ്രതിയാണ്. ഒന്നാം പ്രതി മിനു മുനീര്‍ നേരത്തെ മുന്‍കൂര്‍ ജാമ്യംനേടിയിരുന്നു.
ലൈംഗിക ആരോപണം ഉന്നയിച്ച നടിക്കും അഭിഭാഷകനുമെതിരെ ബാലചന്ദ്രനമേനോൻ നേരത്തേ പരാതി നൽകിയിരുന്നു. നടിയുടെ അഭിഭാഷകന്‍ തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്‌തെന്നായിരുന്നു ഡിജിപിക്ക് നൽകിയ പരാതിയിൽ ബാലചന്ദ്രമേനോൻ പറഞ്ഞത്.