കൊച്ചി: ബാബുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഭീഷണിയെന്ന് സംശയമുണ്ടെന്ന് നടി മാലാ പാർവതി. എതിർക്കുന്നവർക്കെല്ലാം പണി വരുന്നുണ്ടെന്ന സന്ദേശമാണെന്നും ശ്വേതാ മേനോന് എതിരായ ഈ ആരോപണം ഇലക്ഷന്‍ തന്ത്രം മാത്രമാണെന്നും കൂടാതെ ഒരുപാട് ചീത്തപ്പേര് ഉള്ള സംഘടനയാണ് A.M.M.A എന്നും നടിപറഞ്ഞു.

എന്തായാലും പണി വരുന്നുണ്ട് അവറാച്ചാ എന്ന് അറിയാം. അത് വരുന്ന മുറയ്ക്ക് നേരിടാം. ശ്വേതാ മേനോന് എതിരായ ഈ ആരോപണം ഇലക്ഷന്‍ തന്ത്രം മാത്രമാണ്. ശ്വേത മത്സരിക്കുമെന്ന് ഏറെക്കുറെ എല്ലാവർക്കും അറിയാമായിരുന്നു.

ഇലക്ഷന് മുൻപ് വരുന്ന ഇത്തരം ആരോപണങ്ങൾ ജാഗ്രതയോടെ കാണണം.അതേസമയം, നടി ശ്വേതാ മേനോനും കുക്കു പരമേശ്വരനും പിന്തുണയുമായി മാലാ പാർവതി നേരത്തെ രംഗത്ത് എത്തിയിരുന്നു.

ജയിക്കാൻ സാധ്യതയുള്ളവർക്കെതിരെ വലിയ ആരോപണങ്ങളാണ് സൃഷ്ടിക്കുന്നത്. ആദ്യം കുക്കു പരമേശ്വരനും, ഇപ്പോൾ ശ്വേത മേനോനും ആക്രമണം നേരിടുന്നു.

ഇത് ഒരു സംഘടനാ പ്രശ്നമായി കാണാതെ, പൊതുസമൂഹം കൂടെ നിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും നടി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *