പ്രായമാകുന്നതോടെ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കളും കുറവല്ല. എന്നാൽ അമ്മയ്ക്കു വേണ്ടി കുടുംബത്തെ ഉപേക്ഷിച്ച് ഗാന്ധിഭവനിൽ കഴിയുകയാണ് നടി ലൗലി ബാബു. വാർധക്യ സഹജമായ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്ന അമ്മയ്ക്കൊപ്പം പത്തനാപുരം ഗാന്ധിഭവനിലാണ് ലൗലി താമസിക്കുന്നത്.
അമ്മയെ ഉപേക്ഷിക്കാൻ ഭർത്താവു വരെ ആവശ്യപ്പെട്ടതായും പത്തനാപുരം ഗാന്ധി ഭവൻ വൈസ് ചെയർമാൻ അമൽ പങ്കുവച്ച വിഡിയോയിൽ ലൗലി പറയുന്നുണ്ട്.