തിരുവനന്തപുരം: മണ്ണന്തലയിൽ വൃദ്ധനെ സഹോദരിയുടെ മകൻ അടിച്ചുകൊന്നു. പുത്തൻവീട്ടിൽ സുധാകരനെയാണ് സഹോദരിയുടെ മകൻ രാജേഷ് അടിച്ചുകൊന്നത്. മദ്യലഹരിയിലായിരുന്ന രജേഷ് അമ്മാവനുമായി വാക്കുതർക്കത്തിലേർപ്പെടുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.
അഞ്ച് ദിവസം മുമ്പ് മരിച്ചിരുന്നു. ഇതിന്റെ ചടങ്ങുകൾ കഴിഞ്ഞ ദിവസം വീട്ടിൽ നടന്നിരുന്നു. ചടങ്ങിന് ശേഷം രാജേഷ് മദ്യലഹരിയിൽ ആയിരുന്നു. പുലർച്ചെയോടെ സുധാകരനുമായി വാക്കുതർക്കത്തിലേർപ്പെട്ട രാജേഷ് വീട്ടിലുണ്ടായിരുന്ന ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് അടിച്ചുകൊലപ്പെടുത്തുകയായിരുന്നു.
