പതിനാറ് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്താൻ ഗോവ സർക്കാർ ആലോചിക്കുന്നു.

ഓസ്‌ട്രേലിയൻ മാതൃക: ഓസ്‌ട്രേലിയ അടുത്തിടെ നടപ്പിലാക്കിയ നിയമത്തെക്കുറിച്ച് ഐടി വകുപ്പ് പഠിച്ചുവരികയാണെന്ന് മന്ത്രി രോഹൻ ഖൗണ്ടെ വ്യക്തമാക്കി. സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം വലിയ സാമൂഹിക പ്രത്യാഘാതങ്ങൾക്ക് കാരണമാവുന്നുണ്ടെന്നും, വരും തലമുറയുടെ നന്മയ്ക്കായി നിരോധനം ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

നിരോധനം പ്രായോഗികമായി എങ്ങനെ നടപ്പിലാക്കാൻ കഴിയുമെന്ന് ഐടി വകുപ്പ് പരിശോധിച്ചു വരികയാണ്.16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് ആഗോളതലത്തിൽ ആദ്യമായി നിരോധനം ഏർപ്പെടുത്തിയത് ഓസ്‌ട്രേലിയ ആണ്.

നിയമം ലംഘിച്ച് കുട്ടികളെ പ്ലാറ്റ്‌ഫോമുകളിൽ അനുവദിക്കുന്ന കമ്പനികൾക്ക് ഏകദേശം 4.95 കോടി ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 270 കോടി രൂപ) വരെ പിഴ ചുമത്താൻ വ്യവസ്ഥയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *