അമേരിക്കയുമായുള്ള സമാധാന ചർച്ചകൾക്കിടയിലും ഹോർമുസ് കടലിടുക്കിൽ ഇറാൻ സൈനിക നീക്കം ശക്തമാക്കുന്നത് യുദ്ധഭീതി വർധിപ്പിക്കുന്നു. വെടിനിർത്തൽ കാലാവധി അവസാനിക്കാനിരിക്കെ, കപ്പലുകൾക്ക് നേരെ വെടിയുതിർത്തും കടലിടുക്ക് അടച്ചുപൂട്ടുമെന്ന് ഭീഷണിപ്പെടുത്തിയും ഇറാൻ കരുത്ത് കാട്ടുകയാണ്.

ഈ പ്രകോപനം സമുദ്രപാതയിലെ സുരക്ഷയെയും ആഗോള എണ്ണ വിപണിയെയും ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക ഉയർത്തുന്നുണ്ട്.1979-ലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷം ഇറാനും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ ചർച്ചകൾക്ക് ഇസ്‌ലാമാബാദ് വേദിയായി.

ഇറാൻ സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും തമ്മിൽ കൂടിക്കാഴ്ച നടത്തിയെങ്കിലും, അന്തിമ കരാറിലേക്ക് എത്താൻ ഇനിയും കടമ്പകളുണ്ടെന്നാണ് വിലയിരുത്തൽ. കൂടുതൽ ചർച്ചകൾ പുരോഗമിക്കുമ്പോഴും മേഖലയിലെ സമാധാനം സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *