സിഎസ്‌കെ ക്യാപ്റ്റനായി സഞ്ജു സാംസൺ എത്തുമെന്ന് മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ പ്രവചിച്ചു. ധോണിക്ക് ശേഷം ജഡേജയും ഋതുരാജും ടീമിനെ നയിച്ചെങ്കിലും പ്രതീക്ഷിച്ച ഫലം ലഭിക്കാത്ത സാഹചര്യത്തിലാണ് അശ്വിന്റെ ഈ നിരീക്ഷണം.

തുടർച്ചയായ സീസണുകളിൽ പ്ലേ ഓഫ് കാണാതെ പുറത്തായതും 2026-ൽ അഞ്ചിൽ മൂന്ന് മത്സരങ്ങളും തോറ്റതും ചെന്നൈയെ പുതിയൊരു നായകനെ തേടാൻ പ്രേരിപ്പിക്കുമെന്നും അത് സഞ്ജുവായിരിക്കുമെന്നുമാണ് അശ്വിൻ വ്യക്തമാക്കുന്നത്.

ബോളർ പോലും അപ്പീൽ‍ ചെയ്തില്ല, ഋതുരാജിനെ റിവ്യുവിന് നിർബന്ധിച്ച് സഞ്ജുവിന്റെ ബ്രില്യൻസ്; ഡിആർഎസിൽ അഭിഷേക് ഔട്ട്!

സഞ്ജുവിന്റെ ‘ഡിആർഎസ് ബ്രില്യൻസ്’; അപ്പീൽ ചെയ്യാത്ത പന്തിൽ അഭിഷേക് പുറത്ത്!

ഹൈദരാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ പോരാട്ടത്തിൽ വിക്കറ്റിനു പിന്നിൽ സഞ്ജു സാംസണിന്റെ ബ്രില്യൻസ്. അർധ സെഞ്ചറി നേടി സൺറൈസേഴ്സിന് മികച്ച തുടക്കം നൽ‍കിയ അഭിഷേക് ശർമയുടെ പുറത്താകലിനു വഴിയൊരുക്കിയത് സഞ്ജുവിന്റെ അപ്പീലായിരുന്നു.

15 പന്തിൽ അർധ സെഞ്ചറി നേടിയ അഭിഷേക് മികച്ച ഫോമിൽ കളിക്കുന്നതിനിടെയായിരുന്നു പുറത്തായത്. ജെയ്മി ഓവർടൻ എറിഞ്ഞ എട്ടാം ഓവറിലെ അവസാന പന്ത് നേരിടുന്നതിൽ അഭിഷേക് പരാജയപ്പെട്ടു. അനായാസം പന്തു പിടിച്ചെടുത്ത വിക്കറ്റ് കീപ്പർ സഞ്ജു അപ്പീൽ ചെയ്തു. 

Leave a Reply

Your email address will not be published. Required fields are marked *