കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റു. കൈക്കും കഴുത്തിനും പരിക്കേറ്റ മന്ത്രിയെ ഉടൻ തന്നെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്പീക്കർ എ.എൻ. ഷംസീറും സംഭവസമയത്ത് മന്ത്രിക്കൊപ്പമുണ്ടായിരുന്നു.മന്ത്രിയെ കയ്യേറ്റം ചെയ്തത് ജനാധിപത്യവിരുദ്ധമാണെന്നും അവർക്ക് അനങ്ങാൻ പോലും കഴിയാത്തവിധം ഗുരുതര പരിക്കുണ്ടെന്നും സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു.

ഒരു വനിതാ മന്ത്രിയെ തെരുവിൽ കൈകാര്യം ചെയ്യുന്ന ഇത്തരം സമരരീതികളിൽ നിന്ന് യുഡിഎഫ് നേതൃത്വം പ്രവർത്തകരെ പിന്തിരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *